»   » ട്രാന്‍സ്‌ജെന്ററിന് അവസരം കൊടുത്തു, ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിനും; മമ്മൂട്ടിക്ക് മാത്രം കഴിയുന്നത്!

ട്രാന്‍സ്‌ജെന്ററിന് അവസരം കൊടുത്തു, ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിനും; മമ്മൂട്ടിക്ക് മാത്രം കഴിയുന്നത്!

Posted By: Rohini
Subscribe to Filmibeat Malayalam

ഇവിടെ ആരെയും തരംതാഴ്ത്തി കാണുകയല്ല. പക്ഷെ സമൂഹം പല കാരണങ്ങള്‍ കൊണ്ടും അകറ്റി നിര്‍ത്തുന്നവരെ ചേര്‍ത്തു പിടിയ്ക്കുക എന്നത് മഹത്തരമായ കാര്യം തന്നെയാണ്. അതുകൊണ്ടൊക്കെയാണ് മമ്മൂട്ടി എന്നും മെഗാസ്റ്റാര്‍ ആയി നിലകൊള്ളുന്നത്.

ദിലീപിന്റെ സിനിമകാരണം അപമാനവും പരിഹാസവും സഹിച്ചു നാടുവിട്ട മമ്മൂട്ടിയുടെ പുതിയ നായിക

വിമര്‍ശനങ്ങള്‍ പലതും ഉയര്‍ന്നേക്കാം.. സിനിമയെ തന്നെ ബാധിച്ചേക്കാം.. എന്നിട്ടും മമ്മൂട്ടി ഒരു ട്രാന്‍സ്‌ജെന്ററിനെ തന്റെ നായികയാക്കി. ഇപ്പോഴിതാ സമൂഹം ഒന്നടങ്കം കുറ്റം പറഞ്ഞ സന്തോഷ് പണ്ഡിറ്റിനും.

അഞ്ജലി അമീറ

ഭിന്നലിംഗത്തില്‍പ്പെട്ട അഞ്ജലി അമീറയ്ക്ക് താന്‍ സ്‌നേഹിച്ച ആരില്‍ നിന്നും പരിഗണന ലഭിച്ചിട്ടില്ല. ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും പെണ്ണായി മാറിയിട്ടും അഞ്ജലിയെ പലരും ഒരു ലിംഗക്കാരിലും പെടുത്തിയില്ല. ആ അവസ്ഥയിലാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ അഞ്ജലിയ്ക്ക് നായികയായി അവസരം കിട്ടിയത്.

പേരന്‍പില്‍ അഞ്ജലി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന തമിഴ് ചിത്രത്തിലാണ് അഞ്ജലി നായികമാരില്‍ ഒരാളായി എത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് അഞ്ജലിയെ ചേര്‍ത്ത് നിര്‍ത്തി ഈ വാര്‍ത്ത പുറത്ത് വിട്ടത്.

സന്തോഷ് പണ്ഡിറ്റ്

സ്വന്തമായി സിനിമ എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന സന്തോഷ് പണ്ഡിറ്റിനെയും സമൂഹം അകറ്റി നിര്‍ത്തി. നിലവാരമില്ലാത്ത സിനിമകളെടുത്ത് സ്വയംപ്രഖ്യാപിത സൂപ്പര്‍സ്റ്റാറായ സന്തോഷ് പണ്ഡിറ്റിനെ കോമാളിയായിട്ടാണ് പലരും കണ്ടത്. സിനിമാ ലോകത്ത് പലരും അദ്ദേഹത്തെ കളിയാക്കി.

മമ്മൂട്ടി ചിത്രത്തില്‍

അപ്പോഴാണ് അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിനും മമ്മൂട്ടി അവസരം നല്‍കുന്നത്. സിനിമയിലെ തന്നെ പലരും സന്തോഷ് പണ്ഡിറ്റിനെ ക്രൂരമായി വിമര്‍ശിച്ച അവസ്ഥയിലാണ് മെഗാസ്റ്റാര്‍ അവസരം നല്‍കുന്നത് എന്നത് ശ്രദ്ധേയം. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം തന്നെയാണ് തനിക്ക് എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

English summary
After Anjali Ameer, Mammootty gave an opportunity to Santhosh Pandit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam