»   »  ഇന്ത്യന്‍ ചലച്ചിത്ര ലോകം ഒന്നടങ്കം കാത്തിരിക്കുന്നു ഇക്കാര്യത്തിനായി, രാജമൗലിയുടെ അടുത്ത ചിത്രം ??

ഇന്ത്യന്‍ ചലച്ചിത്ര ലോകം ഒന്നടങ്കം കാത്തിരിക്കുന്നു ഇക്കാര്യത്തിനായി, രാജമൗലിയുടെ അടുത്ത ചിത്രം ??

Posted By: Nihara
Subscribe to Filmibeat Malayalam

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ലോകമെങ്ങുമുള്ള പ്രേക്ഷകര്‍. ഒന്നാം ഭാഗം അവശേഷിപ്പിച്ച ഈ ചോദ്യത്തിന്റെ ഉത്തരമറിയാന്‍ വേണ്ടിയാണ് സിനിമാപ്രേമികള്‍ ഇതുവരെയും കാത്തിരുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്നുള്ള ചോദ്യത്തിന്‍റെ ഉത്തരം പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള ഗംഭീര ചിത്രമാണ് ബാഹുബലി. മേക്കിങ്ങില്‍ ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രത്തിനു മുന്‍പും ശേഷവും എന്ന തരത്തിലാവും ഇനി ഇന്ത്യന്‍ സിനിമയെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ അടുത്ത ചിത്രം

ബ്രഹമാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ബാഹുബലി രണ്ട് ചിത്രീകരണം പുരോഗമിക്കുന്ന ഘട്ടത്തില്‍ തന്നെ രാജമൗലിയുടെ സംവിധാനത്തില്‍ വരാനിരിക്കുന്ന പല സിനിമകളെക്കുറിച്ചും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് വ്യക്തമായ വിശദീകരണത്തിന് സംവിധായകന്‍ തയ്യാറായിരുന്നില്ല. ബോളിവുഡിലെയും തെലുങ്കിലെയും തമിഴിലെയും സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ രാജമൗലിയുടെ അടുത്ത ചിത്രത്തിലേക്കുള്ള ക്ഷണം പ്രതീക്ഷിച്ചോ ആഗ്രഹിച്ചോ നില്‍ക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

ലോ ബജറ്റില്‍ നിന്നും ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക്

2009 ല്‍ മഗധീരയിലൂടെയാണ് രാജമൗലിയുടെ തുടക്കം. തുടക്കത്തില്‍ ലോ ബജറ്റ് ചിത്രങ്ങളില്‍ ശ്രദ്ധിച്ച സംവിധായകന്‍ പിന്നീടാണ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്തു തുടങ്ങിയത്. 2012 ല്‍ ഈഗ എന്ന ചിത്രത്തിലൂടെ ബ്രഹാമാണ്ഡ സിനിമയിലേക്ക് എത്തിയ രാജമൗലി പിന്നീട് ലോ ബജറ്റിലേക്ക് കളം മാറിയില്ല. അമര്‍ ചിത്രകഥകളോട് കമ്പം വിട്ടുപോകാത്ത സംവിധായകന്‍ രണ്ട് ബാഹുബലികള്‍ക്ക് പിന്നാലെ അതുക്കും മേലെയുള്ള ചിത്വുമായി വീണ്ടുെമത്തുമെന്നാണ് ലോകമെന്പാടുമുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

മഹാഭരത കഥയെ ആസ്പദമാക്കി ചിത്രമൊരുക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം മഹാഭാരത കഥയെ ആസ്പദമാക്കി മറ്റൊരു ചിത്രം ഒരുക്കാന്‍ രാജമൗലി ആഗ്രഹിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂന്ന് ഭാഗങ്ങളഇലായി ചിത്രമൊരുക്കുമെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍റെ ഭാഗത്തുനിന്ന് ഇതു സംബന്ധിച്ച് യാതൊരുവിധ സ്ഥിരീകരണവും വന്നിരുന്നില്ല. രാജമൗലിയുടെ ഈ സിനിമയില്‍ രജനീകാന്ത്, ആമിര്‍ ഖാന്‍ എന്നിവര്‍ അഭിനയിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഷാരൂഖ് ഖാനും ഈ സിനിമയുടെ ഭാഗമാകാനുള്ള താല്‍പ്പര്യം അറിയിച്ചിരുന്നുവെന്ന് കേട്ടിരുന്നു. രാജമൗലിയുടെ സ്വപ്‌നസിനിമയിലൂടെ ഷാരൂഖ് ഖാനും ആമിര്‍ ഖാനും സ്‌ക്രീനില്‍ ഒരുമിച്ചേക്കുമെന്ന് മുമ്പ് കാച്ച് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.

തെലുങ്കില്‍ ഗരുഡയൊരുക്കാന്‍ ഒരുങ്ങുന്നു

തെലുങ്കില്‍ ഗരുഡ എന്ന ചിത്രം ഒരുക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ ആദ്യം പ്രചരിച്ചത് തെലുങ്കു മാധ്യമങ്ങളിലൂടെയാണ് . ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിനായി മൂന്ന് വര്‍ഷം മാറ്റിവെക്കുമെന്നുള്ള തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗരുഡ എന്ന പ്രൊജക്ട് നിഷേധിക്കാതിരുന്ന ബാഹുബലി താരനിര്‍ണയം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു. ഗരുഡ എന്ന പ്രൊജക്ട് രാജമൗലിയുടെ പരിഗണനയില്‍ ഉണ്ടോ എന്ന് കാത്തിരുന്നറിയാം.

English summary
Rajamouli's next project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam