ബാലയ്ക്കും അമൃതയ്ക്കും പിന്നാലെ പാപ്പുവും, പുതിയ തുടക്കവുമായി അവന്തിക, വീഡിയോ വൈറല്‍
പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ബിഗ് ബോസ് സീസണ്‍ 2 ല്‍ പങ്കെടുക്കാനായി ഇരുവരും എത്തിയിരുന്നു. പാട്ട് പാടുന്നതിനെക്കുറിച്ചായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്. പിന്നീടാണ് മത്സരിക്കാനായി ആവശ്യപ്പെട്ടത്. രണ്ടുപേരാണെങ്കിലും ഇവരെ ഒരു മത്സരാര്‍ത്ഥിയായാണ് ബിഗ് ബോസ് പരിഗണിച്ചത്. ബിഗ് ബോസിലെത്തിയപ്പോഴായിരുന്നു ഇരുവരും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. അമൃതംഗമയ എന്ന യൂട്യൂബ് ചാനലുമായും സജീവമാണ് ഇവര്‍.
തങ്ങളുടെ ബാന്‍ഡിന്റെ പേരില്‍ തന്നെ വ്‌ളോഗും തുടങ്ങുകയായിരുന്നു ഇവര്‍. കുടുംബത്തിലെ ആഘോഷങ്ങളെക്കുറിച്ചും പാപ്പുവിന്റെ കാര്യങ്ങളെക്കുറിച്ചുമെല്ലാം ഇരുവരും പറയാറുണ്ട്. ഇത്തരത്തിലുള്ള വിശേഷങ്ങളെല്ലൊ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. കുടുംബത്തിലെല്ലാവരും ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ്. ബാലയുമായുള്ള വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് അമൃത സുരേഷ് എത്തിയിരുന്നു.
അടുത്തിടെയായിരുന്നു ബാല യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സിനിമയ്ക്കപ്പുറത്തുള്ള തന്റെ ജീവിതത്തെക്കുറിച്ചും താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ബാല വാചാലനാവാറുണ്ട്. അടുത്തിടെ നവ്യ നായരും ബാലയുടെ ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഇനിയൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലേയെന്നും നവ്യ ബാലയോട് ചോദിച്ചിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍ ഭയമുണ്ടെന്നും, എല്ലാം ഒത്തുവന്നാല്‍ അത് നടന്നേക്കാമെന്നുമായിരുന്നു താരം പറഞ്ഞത്.

മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും യൂട്യൂബ് ചാനലുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍. അമൃത തന്നെയായിരുന്നു ഈ വിശേഷം പങ്കുവെച്ചെത്തിയത്. അമ്മൂമ്മയും കൊച്ചുമകളും ചേര്‍ന്നായിരുന്നു പുതിയ ചാനല്‍ തുടങ്ങിയത്. പാപ്പു ആന്‍ഡ് ഗ്രാമയെന്നാണ് ചാനലിന് പേര് നല്‍കിയിട്ടുള്ളത്. പാപ്പുവിന്റെ പിറന്നാളാഘോഷത്തെക്കുറിച്ചുള്ള വീഡിയോയാണ് ഇവര്‍ ആദ്യമായി പോസ്റ്റ് ചെയ്തിട്ടുള്ളത്.
തന്റെ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗുണ്ടാക്കാനായി നല്‍കിയിരിക്കുകയാണ് പാപ്പു. വീട്ടില്‍ വന്ന ഹെയര്‍സ്റ്റൈലിസ്റ്റിനെക്കൊണ്ടായിരുന്നു നീളമുള്ള മുടി മുറിപ്പിച്ചത്. ഡോറ ഹെയര്‍ സ്റ്റൈലില്‍ അതീവ സന്തോഷമായിരുന്നു പാപ്പുവിന്. പുത്തന്‍ ഹെയര്‍ സ്റ്റൈലില്‍ അതീവ സുന്ദരിയായാണ് പാപ്പു പിറന്നാളാഘോഷിച്ചത്. പിറന്നാള്‍ സദ്യയുടെയും ആഘോഷത്തിന്റേയും കാര്യങ്ങളുമെല്ലാം സംസാരിക്കുന്ന പാപ്പുവിനേയും മുത്തശ്ശിയേയുമാണ് വീഡിയോയില്‍ കാണുന്നത്. നിരവധി പേരാണ് പാപ്പുവിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.


Click it and Unblock the Notifications