ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം മോഹന്‍ലാല്‍!
പോയവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ ഡെയ്‌സ്'. ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്‌റിയ നസീം, പാര്‍വ്വതി, ഇഷ തല്‍വാര്‍ തുടങ്ങിയ യുവതാരങ്ങള്‍ അണി നിരന്ന ചിത്രം നിര്‍മിച്ചത് അന്‍വര്‍ റഷീദും ടീമുമാണ്.
അന്‍വര്‍ റഷീദിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടെയാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. അന്‍വര്‍ റഷീദിന്റെ എന്റര്‍ടൈന്‍മെന്റും വീക്കന്റ് ബ്ലോക്ക്‌സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഈ ടീം തങ്ങളുടെ അടുത്ത നിര്‍മാണ ചിത്രം പ്രഖ്യാപിച്ചു.

ചിത്രം ആര് സംവിധാനം ചെയ്യുന്നു എന്ന കാര്യമൊന്നും സ്ഥിരീകരണമായിട്ടില്ല. എന്നാല്‍ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍. തങ്ങളുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം, ചിത്രം സംവിധാനം ചെയ്യുന്നത് അന്‍വര്‍ റഷീദ് തന്നെയായിരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ 'ചോട്ടാ മുംബൈയ്'ക്ക് ശേഷം മോഹന്‍ലാലും അന്‍വര്‍ റഷീദും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇത്.


Click it and Unblock the Notifications