പുറത്ത് വന്ന ദയയെ കാത്തിരുന്നത് സൈബര്‍ അറ്റാക്ക്! രൂക്ഷപ്രതികരണവുമായി ബിഗ് ബോസ് താരം ദയ അശ്വതി
വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പതിനേഴ് മത്സരാര്‍ഥികളുമായി ആരംഭിച്ച ബിഗ് ബോസ് അവസാനിച്ചിരിക്കുകയാണ്. ഇന്ന് ലാസ്റ്റ് എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുമെന്നാണ് അറിയുന്നത്. മത്സരാര്‍ഥികളെ ഇക്കാര്യം അറിയിക്കുന്നതിനായി അവതാരകന്‍ മോഹന്‍ലാല്‍ വീടിനുള്ളിലേക്ക് എത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
എന്നാല്‍ മത്സരാര്‍ഥികള്‍ ഇന്നലെ തന്നെ വീടുകളിലേക്ക് എത്തി. കുറച്ച് പേരുടെ ഫോട്ടോസ് മാത്രമേ വന്നിരുന്നുള്ളു. ഒപ്പം തിരിച്ച് വന്നതിന് ശേഷം ദയ അശ്വതി ഫേസ്ബുക്കിലെഴുതിയ കുറിപ്പുകള്‍ ശ്രദ്ധേയമാവുകയാണ്. ബിഗ് ബോസിലെ പ്രവൃത്തികള്‍ ചോദ്യം ചെയ്ത് ചിലര്‍ ദയയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ടെന്നുമാണ് അറിയുന്നത്. ഇതിനെതരി പ്രതികരിച്ച് കൊണ്ടാണ് ദയ എത്തിയിരിക്കുന്നത്.

'മനസാക്ഷി ഇല്ലാത്തവരും, അമ്മയും പെങ്ങളും തിരിച്ചറിയാത്തവരും വിദ്യാഭ്യാസം ഇല്ലാത്തവരേ പുച്ഛിക്കുന്ന ഊളകളോടും വീഡിയോക്ക് താഴേ എന്നെ പൊങ്കാലയിടേണ്ടതാണ് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എത്ര ഉളുപ്പില്ലാത്ത ഊളകള്‍ ഉണ്ടെന്ന് മനസ്സിലാക്കാനുള്ള ഒരു വേദി കൂടിയാണിത്. ഈ അവസരം ഇന്നേക്ക് മാത്രം. മിസ്സാക്കല്ലേ ഉളുപ്പില്ലാത്ത ഊളകളേ. പ്രത്യകം പറയുന്നു അമ്മയും പെങ്ങളും തിരിച്ചറിയാത്തവര്‍ക്കും വിദ്യാഭ്യാസം ഇല്ലാത്തവരേ പുച്ഛിക്കുന്ന ഊളകള്‍ക്ക് മാത്രം'.

'എന്നെ പോലെ ആരുമാരും ഇല്ലാത്ത വെറും ഒരു പീറ പെണ്ണിനെ പേടിച്ച് അതും ബിഗ് ബോസ്സേ എന്ന് പറഞ്ഞ് നില്‍ക്കാന്‍ പോലും വിദ്യഭ്യാസമില്ലാത്ത ഈ എന്നെ പേടിച്ച. എന്റെ പേര് എടുത്ത് പറഞ്ഞ് ദയയുടെ പേജ് പൂട്ടിക്കണം എന്നും പറഞ്ഞ് അദ്ദേഹത്തിന്റെ പേര് കൂട്ടി ഫാന്‍സ് ആണെന്ന് പറഞ്ഞ് ഇങ്ങനെ തെണ്ടുന്നത് ഒരു വന്‍പരാജയമല്ലേ എന്നൊരു സംശംയം. അതോ എന്നെ പേടിയാണോ? എന്നും ഫേസ്ബുക്കിലൂടെ ദയ ചോദിക്കുന്നു.

വിദ്യാഭ്യാസ കുറവിന്റെയും ബിഗ് ബോസില്‍ ദയ സംസാരിച്ച കാര്യങ്ങളുമൊക്ക കൡയാക്കി കൊണ്ടായിരുന്നു കമന്റുകള്‍ വന്നിരുന്നത്. ഇവര്‍ക്കെതിരെ രൂക്ഷമായ രീതിയില്‍ തന്നെ പ്രതികരണം അറിയിച്ചിരിക്കുകയാണിവര്‍. ഇടയ്ക്ക് രജിത് കുമാറിന്റെ ചിത്രം പങ്കുവെച്ചും തന്നെ ചീത്ത വിളിക്കാന്‍ വരുന്നവരോട് ദയ സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ബിഗ് ബോസിനുള്ളില്‍ നടന്നതും സമാനമായ സംഭവങ്ങളായിരുന്നു. ജയില്‍ നോമിനേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസാരിക്കവേ അമൃത, അഭിരാമി, സുജോ, രഘു എ്‌നിവരെല്ലാം ദയയെ കളിയാക്കിയിരുന്നു.

തന്നെ കളിയാക്കുന്ന ഇവരോടും ശബ്ദം ഉയര്‍ത്തി സംസാരിക്കുകയായിരുന്നു ദയ. പുറത്ത് വന്നതിന് ശേഷവും ഇത്രയധികം സൈബര്‍ ആക്രമണം നേരിടുന്ന മറ്റൊരു മത്സരാര്‍ഥി ഇല്ലെന്നാണ് അറിയുന്നത്. നേരത്തെ മഞ്ജു പത്രോസിനും രൂക്ഷ വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. അവര്‍ക്ക് തക്കതായ മറുപടി പറഞ്ഞ് മഞ്ജു കൈയടി നേടിയിരുന്നു. ദയയും അതുപോലെ തന്നെ പ്രതികരിക്കുകയാണിപ്പോള്‍.
Recommended Video

കൊറോണ എല്ലായിടത്തും വ്യാപിച്ചതോടെയാണ് ബിഗ് ബോസ് നിര്‍ത്തുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. 75 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഷോ നിര്‍ത്തി. അവസാന എപ്പിസോഡ് വെള്ളിയാഴ്ച പ്രക്ഷോപണം നടത്തുമെന്നാണ് അറിയുന്നത്. അവസാന എപ്പിസോഡിലാണ് അവതാരകനായ മോഹന്‍ലാല്‍ കൂടി എത്തുന്നത്. കൊറോണയെ കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹം തന്നെ പറഞ്ഞ് കൊടുത്ത് കൊണ്ടാവും മത്സരാര്‍ഥികളെ പുറത്തേക്ക് വിടുന്നത്.


Click it and Unblock the Notifications