»   » ദുല്‍ഖറിനെ തേച്ചിട്ട് പോയ പെണ്‍കുട്ടി മമ്മൂട്ടിയെ അങ്കിള്‍ എന്ന് വിളിക്കുന്നു, എന്ത് അടിസ്ഥാനത്തില്‍

ദുല്‍ഖറിനെ തേച്ചിട്ട് പോയ പെണ്‍കുട്ടി മമ്മൂട്ടിയെ അങ്കിള്‍ എന്ന് വിളിക്കുന്നു, എന്ത് അടിസ്ഥാനത്തില്‍

Written By:
Subscribe to Filmibeat Malayalam

പ്രണയിച്ച് പറ്റിക്കുന്നതിന് ഇപ്പോള്‍ യൂത്തന്മാര്‍ക്കിടയില്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് 'തേപ്പ്'. തേപ്പ് കഴിഞ്ഞ് പോകുന്ന പെണ്‍കുട്ടികളെ 'തേപ്പുകാരി' എന്ന് വിളിക്കും. അങ്ങനെ സിഐഎ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനെ നല്ല അസ്സായി തേച്ചിട്ട് പോയ പെണ്‍കുട്ടിയാണ് കാര്‍ത്തിക മുരളീധരന്‍.

ആ വലിയ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഐവി ശശി പോയി, നഷ്ടം ലാലിനും മമ്മൂട്ടിക്കും മാത്രമല്ല!!

സിഐഎ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി അരങ്ങേറിയ കാര്‍ത്തികയുടെ അടുത്ത ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണ്. അടുത്തടുത്ത് അച്ഛനും മകനും ഒപ്പം അഭിനയിക്കാന്‍ കഴിയുന്ന ഭാഗ്യം ലഭിച്ച നടിയാണ് കാര്‍ത്തിക.

ജയനെയും മമ്മൂട്ടിയെയും വളര്‍ത്തിയത് ഐവി ശശി, മോഹന്‍ലാലിന്റെയും കമലിന്റെയും കരിയറില്‍ ചെയ്തത്?

അങ്കിള്‍ എന്ന ചിത്രത്തില്‍

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോധരന്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന ചിത്രത്തിലാണ് കാര്‍ത്തിക മുരളീധരന്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നത്.. പേടിക്കേണ്ട നായികയല്ല!!

അങ്കിളിന്റെ പശ്ചാത്തലം

ഒരു പതിനേഴു കാരിയും, അവളുടെ അച്ഛന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രമാണ് അങ്കിള്‍. പതിനേഴുകാരിയായെത്തുന്ന കാര്‍ത്തിക മമ്മൂട്ടിയെ അങ്കിള്‍ എന്ന് വിളിക്കുന്നു.

ഛായാഗ്രഹകന്റെ മകള്‍

പ്രശസ്ത ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകളാണ് കാര്‍ത്തിക മുരളീധരന്‍. ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രങ്ഹളായ ത്രി ഇഡിയറ്റ്, പികെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മുരളീധരന്‍.

സിനിമയിലേക്ക്

ബാംഗ്ലൂര്‍ സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ബിരുദം ചെയ്തുകൊണ്ടിരിയ്ക്കവെയാണ് സിഐഎ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുന്നത്. ഇനി സിനിമയാണ് തന്റെ ലോകം എന്ന് അന്നേ കാര്‍ത്തിക പറഞ്ഞിരുന്നു.

മലയാള നടന്‍മാരില്‍ ദുല്‍ഖറിന് മറ്റൊരു റെക്കോഡ് കൂടി | Filmibeat Malayalam

സിഐഎ യില്‍

അസ്സല്‍ ഒരു തേപ്പുകാരിയുടെ കഥ പറഞ്ഞ ചിത്രമാണ് അമല്‍ നീരദിന്റെ സിഐഎ. പ്രണയിച്ച കാമുകിയെ തേടി നായകന്‍ സാഹസിക യാത്ര നടത്തി അമേരിക്കയില്‍ എത്തുന്നു. എന്നാല്‍ അവിടെ ചെന്നപ്പോഴാണ് അറിയുന്നത്, പ്രണയിച്ചതിനെക്കാളും നല്ല അസ്സലായി അവള്‍ തന്നെ തേച്ചിരിയ്ക്കുന്നു എന്ന്. ആ തേപ്പുകാരിയാണ് കാര്‍ത്തിക.

English summary
After Dulquer Salmaan, Karthika Muralidharan with Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam