'പ്രഭുദേവ'യെ സാരിയില്‍ മൂടി നയന്‍താര!

By Lakshmi

കഴിഞ്ഞ തവണയുണ്ടായ ദുരനുഭവത്തോടെ തെന്നിന്ത്യന്‍ താരറാണി നയന്‍താര ഒരുകാര്യം മനസിലാക്കി, മൂടി വെയ്ക്കാനുള്ളതൊക്കെ മൂടിത്തന്നെ വെയ്ക്കണം, ഇല്ലെങ്കില്‍ നാലുവഴിയ്ക്കും പണികിട്ടിയ്‌ക്കൊണ്ടിരിക്കും. ആഴ്ചകള്‍ക്ക ്മുമ്പ് അരമകാവിയം എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനെത്തിയപ്പോള്‍ കയ്യില്‍ പൂര്‍വ്വകാമുകന്റെ പേര് പച്ചകുത്തിയത് പുറത്ത് കാണിച്ചുകൊണ്ടായിരുന്നു നയന്‍താര എത്തിയത്.

ഇതിന്റെ പിന്നാലെ ഗോസിപ്പുകളുടെ മലവെള്ളപ്പാച്ചിലായിരുന്നു. നയന്‍താര പ്രഭുവെന്ന് പച്ചകുത്തിയത് മായ്ക്കാത്തത് ഇപ്പോഴും പ്രഭുദേവയെ പ്രണയിക്കുന്നതുകൊണ്ടാണെന്നും അതല്ല പച്ചകുത്തല്‍ മായ്ക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നും തുടങ്ങി പലതരം റിപ്പോര്‍ട്ടുകളായിരുന്നു ഈ സംഭവത്തിന് പിന്നാലെ വന്നത്.

nayanthara

എന്നാല്‍ ഇത്തവണത്തെ ഫിലിം ഫെയര്‍ പുരസ്‌കാരച്ചടങ്ങിനെത്തിയ നയന്‍താര ഇക്കാര്യത്തില്‍ നന്നേ ശ്രദ്ധിച്ചു. കയ്യിലെ പച്ചകുത്തല്‍ കാണാതെ സാരിനിവര്‍ത്തിയിട്ടായിരുന്നു നയന്‍താര എത്തിയത്. കറുത്ത സാരിയും സ്ലീവ്‌ലസ് ബ്ലൗസുമണിഞ്ഞ് സുന്ദരിയായി എത്തിയ നയന്‍താര ഒരിക്കല്‍ പോലും സാരിമാറി പച്ചകുത്തിയത് പുറത്തുകാണാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

എന്തായാലും കഴിഞ്ഞവട്ടം പച്ചകുത്തിയ പ്രഭുവിനെ പുറത്തുകാണിച്ച് വന്ന നയന്‍താര ഈ വട്ടം അത് പൂര്‍ണമായും മറച്ചുവെച്ച് വന്നത് കോടമ്പാക്കത്ത് ആകെ ചര്‍ച്ചയായിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഒരിക്കല്‍ പോലും നയന്‍താരയുടെ കയ്യില്‍ നിന്നും സാരിത്തലപ്പ് മാറിയിരുന്നില്ല. എന്തായാലും പാപ്പരാസികള്‍ക്ക് പണികൊടുക്കാന്‍ നയന്‍താര പഠിച്ചുകഴിഞ്ഞവെന്ന് വിചാരിയ്ക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X