നടി കടത്തിയത് 14 കിലോ സ്വർണം, ദുബായിലേക്കുള്ള യാത്ര പണിയായി! ആരാണ് രന്യ എന്ന ചോദ്യത്തിന് ഉത്തരമിങ്ങനെ

കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ട് വലിയൊരു സ്വർണവേട്ടയുടെ കഥയാണ് പുറത്ത് വരുന്നത്. കെജിഎഫ് പോലെ സ്വർണ​ഖനനത്തെ കുറിച്ചുള്ള സിനിമയിറങ്ങിയ അതേ കന്നഡ സിനിമയിലെ ഒരു നായിക നടി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുകയാണ്.

14.8 കിലോഗ്രാമോളം വരുന്ന സ്വർണ്ണം കടത്താൻ ശ്രമിച്ചതിനാണ് കന്നഡ നടി രന്യ റാവു അറസ്റ്റിലായത്. ഏകദേശം 12 കോടിയിലധികം വിലമതിക്കുന്ന സ്വർണമാണ് കഴിഞ്ഞ ദിവസം നടി കടത്തി കൊണ്ട് വന്നത്. എന്നാൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നടി പിടിക്കപ്പെടുകയായിരുന്നു. ഇതോടെ രന്യ ആരാണെന്നും എന്താണെന്നുമൊക്കെ ചർച്ചകളും ആരംഭിച്ചു.

ranya

കന്നഡ സിനിമയിൽ അഭിനയിച്ചാണ് രന്യ ശ്രദ്ധിക്കപ്പെടുന്നത്. 2014-ൽ കിച്ച സുധീപിനൊപ്പം മാണിക്യ എന്ന ചിത്രത്തിലൂടെയാണ് രന്യ നായികയായി കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നത്. തെലുങ്കിൽ പ്രഭാസ് അഭിനയിച്ച മിർച്ചി എന്ന സിനിമയുടെ ഔദ്യോഗിക റീമേക്കാണ് മാണിക്യ. ശേഷം വിക്രം പ്രഭുവിനൊപ്പം വാഗ എന്ന ചിത്രത്തിലൂടെ ഇവർ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു.

ഇതുവരെ മൂന്ന് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും രന്യ ആരാധകർക്ക് സുപരിചിതയാണ്. മാത്രമല്ല നടി കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോർപ്പറേഷന്റെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആയി സേവനമനുഷ്ഠിക്കുന്ന ഐപിഎസ് ഓഫീസർ രാമചന്ദ്ര റാവുവിന്റെ വളർത്തുമകൾ കൂടിയാണെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

15 ദിവസത്തിനുള്ളിൽ ദുബായിലേക്ക് നടി നാല് തവണ യാത്രകൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാവുന്നത്. അങ്ങനെ മാർച്ച് 3 ന് ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ബെംഗളൂരുവിലെത്തിയ നടിയെ ഡിആർഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത ശേഷം പരിശോധനയ്ക്ക് വിധേയാക്കിയപ്പോഴാണ് ധരിച്ചിരുന്ന ജാക്കറ്റിനുള്ളിൽ നിന്നും സ്വർണ്ണക്കട്ടികൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുന്നത്. 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം ഭാരമുള്ള സ്വർണ്ണമാണ് അതിവിദഗ്ധമായി നടി ഒളിപ്പിച്ച് കടത്തിയത്.

ranya

തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി വരാൻ നടിയ്ക്ക് സാധിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. മാത്രമല്ല നടിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അവർ ഭർത്താവിനൊപ്പം താമസിക്കുന്ന വീടും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.

പരിശോധനയിൽ 2.06 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും 2.67 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും നടിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. ഇതോടെ 17.29 കോടി രൂപയാണ് കേസിൽ ആകെ നടിയിൽ നിന്നു പിടിച്ചെടുത്തത്. നടിയ്ക്കൊപ്പം സംഘടിതമായ സ്വർണ്ണ കള്ളക്കടത്ത് ശൃംഖല ഉണ്ടെന്നാണ് ഉയർന്ന് വരുന്ന ആരോപണം. നടിയെന്ന ലേബലും പ്രശസ്തിയും സ്വാധീനവുമൊക്കെ രന്യ കള്ളക്കടത്തിന് മുതലെടുത്തുവെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.

ആകെ മൂന്ന് സിനിമകളിലാണ് രന്യ അഭിനയിച്ചിട്ടുള്ളത്. 2017 ൽ പുറത്തിറങ്ങിയ പതാകി എന്നതാണ് നടി അവസാനം അഭിനയിച്ച ചിത്രം. കോമഡിയായി ഒരുക്കിയ ചിത്രത്തിൽ മാധ്യമപ്രവർത്തകയുടെ റോളാണ് രന്യ അവതരിപ്പിച്ചത്. ശേഷം സിനിമയിൽ നിന്നും മാറി നിന്ന നടി മറ്റ് ബിസിനസുകളിൽ സജീവമാവുകയായിരുന്നു എന്നാണ് സൂചന.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X