സെക്‌സ് ചെയ്യാൻ താല്‍പര്യമുണ്ടോന്ന് റിയാസ് ഖാന്‍ ചോദിച്ചു! മ്ലേച്ഛമായിട്ടുള്ള സംസാരമായിരുന്നു; രേവതി സമ്പത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനോടനുബന്ധിച്ച് ഉണ്ടായ വെളിപ്പെടുത്തലുകളും കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം വലിയ കോളിളക്കം ആണ് സൃഷ്ടിച്ചിരിക്കുന്നത്. വിവാദങ്ങള്‍ക്കിടയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരിക്കുകയാണ് രഞ്ജിത്ത്.
പിന്നാലെ നടനും അമ്മയുടെ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി രേവതി സമ്പത്ത് എത്തി. സിദ്ധിഖില്‍ നിന്നുണ്ടായ ദുരനുഭവത്തെപ്പറ്റി രേവതി പറഞ്ഞതോടെ നടന്‍ അമ്മയുടെ സെക്രട്ടറി സ്ഥാനം രാജി വെച്ചിരിക്കുകയാണ്.

സിദ്ദിഖിന് പുറമേ നടന്‍ റിയാസ് ഖാന്‍ എതിരെയും ഗുരുതരമായ ആരോപണവുമായി എത്തിയിരിക്കുകയാണ് രേവതി ഇപ്പോള്‍. ഫോണിലൂടെ വിളിച്ച് റിയാസ് ഖാന്‍ പറഞ്ഞ കാര്യങ്ങളെ പറ്റിയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ നടി വെളിപ്പെടുത്തിയത്.
'എന്റെ അനുവാദമില്ലാതെ ശിവ എന്ന ഫോട്ടോഗ്രാഫറാണ് എന്റെ നമ്പര്‍ റിയാസ ഖാന് കൊടുക്കുന്നത്. ശേഷം അദ്ദേഹം എന്നെ വിളിച്ചു. വളരെ മോശമായിട്ടാണ്‌സംസാരിച്ചത്. അതെന്തൊക്കെയാണെന്ന് പറയാന്‍ പോലും പറ്റത്തില്ല. അന്നും ഞാന്‍ ഷോക്കിലായിരുന്നു. ഈ ഫോണ്‍ വെച്ച് എന്ത് ചെയ്യണമെന്ന് അറിയില്ല. അതങ്ങ് കട്ട് ചെയ്തിട്ട് പോയാല്‍ പോരെ എന്ന് ഇന്ന് പറയാം. പക്ഷേ അന്ന് എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു.
പുള്ളി എന്നോട് 'നിങ്ങള്‍ക്ക് സെക്‌സ് ഇഷ്ടമാണോ, അത് ചെയ്യാറുണ്ടോ, ഏത് പൊസിഷനാണ് ഇഷ്ടം...' എന്നിങ്ങനെ വളരെ മ്ലേച്ഛമായിട്ടാണ് സംസാരിച്ചത്. എന്റെ പ്രായത്തിലുള്ളൊരു കുട്ടി അയാള്‍ക്ക് അന്നുണ്ട്.
നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല. ഞാന്‍ ഒന്‍പത് ദിവസം കൊച്ചിയിലുണ്ട്. നിങ്ങളുടെ സുഹൃത്ത് ഗ്യാങ്ങില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ച് തരുമോ എന്ന് വരെ ചോദിച്ചിരുന്നു. അതിന് ശേഷം എന്റെ നമ്പര്‍ കൊടുത്ത ഫോട്ടോഗ്രാഫറെ വിളിച്ചിട്ട് എന്റെ നമ്പര്‍ എന്തിനാണ് കൊടുത്തതെന്ന് ചോദിച്ച് ഞാന്‍ വഴക്ക് കൂടിയിരുന്നു.

അതേ സമയം നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് രേവതി ഉന്നയിച്ചത്. പ്രായപൂര്‍ത്തിയാകും മുന്‍പ് 2016 ല്‍ സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് രേവതി വെളിപ്പെടുത്തിയത്. ഈ ആരോപണത്തിന് പിന്നാലെ സിദ്ദിഖ് താരസംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനം രാജി വെച്ചിരിക്കുകയാണ്. പ്രസിഡന്റ് മോഹന്‍ലാലിനാണ് സിദ്ദിഖ് രാജി കത്ത് നല്‍കിയത്.
ഇതിനിടെ രേവതിയുടെ ആരോപണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ റിയാസ് ഖാനെ പിന്തുണച്ചുള്ള കമന്റുകളാണ് വരുന്നത്. ആണായാല്‍ ചിലപ്പോള്‍ ചോദിച്ചെന്നിരിക്കും താല്പര്യമില്ലെങ്കില്‍ പെണ്ണ് താല്പര്യമില്ല എന്ന് പറയും. എന്നിട്ടും ബലമായോ ഭീഷണിപ്പെടുത്തിയോ അതിക്രമത്തിന് മുതിര്‍ന്നാല്‍ അത് തെറ്റ്. നിങ്ങള്‍ക്ക് അത്തരത്തില്‍ ഒരനുഭവം ഇല്ലാത്തത് കൊണ്ട് ഈ പറയുന്നതില്‍ ഒരു കഴമ്പും ഇല്ല.
റിയാസ് ഖാന്‍ മാന്യനും, മാന്യതയില്‍ സമ്പന്നനുമാണ്. അദ്ദേഹം ഒരു കാര്യം ചോദിച്ചു. നിങ്ങള്‍ക്ക് താല്പര്യമില്ലെന്നു പറഞ്ഞു. യെസ് ആള്‍ റൈറ്റ്. അവിടെ കഴിഞ്ഞു. അതാണ് റിയാസ് ഖാന്‍.
അയാള്‍ ചോദിച്ചതല്ലേ ഉള്ളൂ ഒന്നും ചെയ്തില്ലല്ലോ പിന്നെന്തിനാ ഇപ്പോള്‍ അയാളുടെ പേര് വലിച്ചിഴക്കുന്നത്. ഇവള്‍ക്കൊക്കെ വേറെ പണിയൊന്നുമില്ലേ ആരെങ്കിലും എന്തെങ്കിലും ഒന്ന് തുടങ്ങിവച്ചാല്‍ അതിന്റെ വാലും പിടിച്ചു പിന്നെ അങ്ങോട്ട് ഇറങ്ങിക്കോളും.


Click it and Unblock the Notifications











