ഹോമിന് ശേഷം ഇന്ദ്രൻസിന്റെ 'നല്ലവിശേഷം', റിലീസിനൊരുങ്ങുന്നു...

ഒടിടി റിലീസിനൊരുങ്ങി നല്ലവിശേഷം . ജീവന്റെ അടിസ്ഥാനം ജലമാണന്നും അതുകൊണ്ടുതന്നെ നമ്മുടെ അമൂല്യങ്ങളായ ജലസ്രോതസ്സുകളും അതുവഴി പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടന്നും ഉദ്ബോധിപ്പിക്കുന്ന ചിത്രമാണ് "നല്ലവിശേഷം " . മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം മലയാളത്തിലെ പ്രമുഖങ്ങളായ ഒടിടി പ്ളാറ്റ്ഫോമുകളിൽ ഉടൻ റിലീസിനൊരുങ്ങുന്നു.

nallavishesham

ഞവരൂർക്കടവ് ഗ്രാമത്തിലെ നിഷ്ക്കളങ്കരായ ജനങ്ങളുടെ ജീവിത പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു സഞ്ചരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ ഗ്രാമവാസികളുടെ ക്ഷേമം നിലനിറുത്താൻ പരിശ്രമിക്കുന്ന 'കാശി' ആ ഗ്രാമീണർക്ക് പ്രിയപ്പെട്ടവനാണ് . ഓർഗാനിക് കൃഷിയിലൂടെ കാശി ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുടെ ഗുണമേന്മ ഗ്രാമത്തിലും പുറത്തും പ്രശസ്തമാണ്.

ഏതുവിധേയനയും പണമുണ്ടാക്കണമെന്ന ഒറ്റ ലക്ഷ്യമാണ് വ്യവസായിയായ ദിവാകരപ്പണിക്കർക്കുള്ളത്. ആ ഗ്രാമത്തിലെ ഭൂമിയും കുന്നുകളും വാങ്ങികൂട്ടുകയും അനധികൃതമായി കുന്നിടിച്ച് മണ്ണ് വിൽക്കുകയും ബാക്കി പ്രദേശത്ത് ജനഹാനി കരങ്ങളായ രാസവസ്തുക്കളുടെയും കീടനാശിനികളുടെയും സഹായത്താൽ കൃഷിയിറക്കുകയും ചെയ്യുന്നു. ഈ ചെയ്തികൾ, ഗ്രാമവാസികളുടെ ജീവന്റെ അടിസ്ഥാനമായ നദീജലത്തിൽ ഉണ്ടാക്കുന്ന മാരക വിപത്തുകളെപ്പറ്റിയോ വിഷലിപ്തമായ കൃഷി വിഭവങ്ങൾ ഗ്രാമീണരിൽ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ അയാൾ ഒട്ടും ചിന്തിക്കുന്നില്ല. പണിക്കരുടെ ക്രൂരപ്രവർത്തികൾ വരുത്തിവെയ്ക്കുന്ന ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുന്ന ഗ്രാമവാസികൾ , കാശിയുടെ നേതൃത്വത്തിൽ പണിക്കർക്കെതിരെ പടനയിക്കുന്നു. തുടർന്ന് ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ് നല്ലവിശേഷത്തിന്റെ കഥാസഞ്ചാരം.

ഇന്ദ്രൻസ് , ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെമ്പിൽ അശോകൻ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ , കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ , ചന്ദ്രൻ , മധു, അപർണ്ണ നായർ , അനീഷ , സ്റ്റെല്ല, ബേബി വർഷ , ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രവാസി ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ അജിതൻ ആണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്, ഛായാഗ്രഹണം - നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം - വിനോദ് കെ വിശ്വൻ, എഡിറ്റിംഗ് - സുജിത്ത് സഹദേവ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ, കല- രാജീവ്, ചമയം - മഹേഷ് ചേർത്തല, കോസ്‌റ്റ്യും - അജി മുളമുക്ക് , കോറിയോഗ്രാഫി -കൂൾ ജയന്ത് , ഗാനരചന - ഉഷാമേനോൻ (മാഹി), സംഗീതം - സൂരജ് നായർ , റെക്സ്, സൗണ്ട് എഫക്ട് - സുരേഷ് സാബു , പശ്ചാത്തലസംഗീതം - വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - ശ്യാം സരസ്സ്, ഫിനാൻസ് കൺട്രോളർ - സതീഷ് , യൂണിറ്റ് - ചിത്രാഞ്ജലി, പി ആർ ഓ - അജയ് തുണ്ടത്തിൽ.

ഹോം ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ഇന്ദ്രൻസിന്റെ സിനിമ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിച്ചത്. സംവിധായകൻ റോജിൻ തോമസാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സാധാരണക്കാരൻ കുടുംബ നാഥൻ ഒലിവർ ട്വിസ്റ്റിനെയാണ് ഇന്ദ്രൻസ് അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ചിത്രത്തിനും നടന്റെ പ്രകടത്തിനും ലഭിച്ചത്. ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ തൊടാതെ ഈ ചിത്രം കണ്ടിറങ്ങാൻ കഴിയാത്തതിനും കാരണം ഒലിവർ ട്വിസ്റ്റ് ഒരു നനവായി നമ്മളിൽ പടരുന്നത് തന്നെയാണ്. അത്രക്കേറെ മികച്ചതായിട്ടാണ് ഇന്ദ്രൻസ് ഈ ചിത്രത്തിന് വേണ്ടി അഭിനയം കാഴ്ച വെച്ചിരിക്കുന്നത്. ഹോമിന് ശേഷം നടന്റേതായി നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Read more about: indrans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X