Don't Miss!
- News
'മകളുടെ വിവാഹം ഒരു കോടി മുടക്കി നടത്തണം'; ആഗ്രഹം പറഞ്ഞ് പ്രമുഖ വ്യവസായിയുടെ ആത്മഹത്യ
- Automobiles
ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്
- Sports
IND vs NZ: ഇന്ത്യക്കു ഡു ഓര് ഡൈ, പൃഥ്വി കളിച്ചേക്കും- ടോസ് 6.30ന്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കാന്‍ റോഷന് ആന്‍ഡ്രൂസ്; സിനിമയുടെ ചിത്രീകരണം ഉടന്‍
മലയാള സിനിമയില്‍ വലിയ പ്രതീക്ഷകള്‍ നല്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനായിട്ടെത്തിയ ബ്രഹ്മാണ്ഡ ചിത്രം സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. ഇതേ കൂട്ടുക്കെട്ടില്‍ മറ്റൊരു സിനിമയ്ക്കായി കാത്തിരുന്നവര്‍ക്ക് സന്തോഷിക്കാനുള്ള വാര്‍ത്ത എത്തിയിരിക്കുകയാണ്. നിവിന്‍ പോളി - റോഷന് ആന്‍ഡ്രൂസ് കൂട്ടുക്കെട്ട് വീണ്ടും ഒരുമിക്കുകയാണ്. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഏപ്രില്‍ പതിമൂന്നിന് നടത്തി.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടത്തിയത്. നിവിന്‍ പോളിക്ക് പുറമേ സിജു വില്സന്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിനായി നവീന്‍ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്. ഏപ്രില്‍ 20ന് ഷൂട്ടിങ്ങ് ആരംഭിക്കാന്‍ പോവുന്ന സിനിമ ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ചിത്രീകരിക്കുക. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്നത്.
ആര്. ദിവാകരന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ - അനീഷ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍ - സുജിത്ത് സുധാകരന്, മേക്കപ്പ് - സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്ട്രോളര് - നോബിള്‍ ജേക്കബ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - കെ. സി. രവി, ദിനേഷ് മേനോന്, ആര്‍ട്ട് ഡയറക്ടര്‍ - ആല്വിന് അഗസ്റ്റിന്.

2018 ലാണ് റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും അഭിനയിച്ചിരുന്നു. കൊച്ചുണ്ണിയ്ക്ക് ശേഷം 2019 ല്‍ പ്രതിപൂവന്‍കോഴി എന്ന സിനിമയും 2022 മാര്‍ച്ചില്‍ റിലീസ് ചെയ്ത സല്യൂട്ട് എന്ന ചിത്രവും റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കനകം കാമിനി കലഹത്തിന് ശേഷം തുറമുഖം എന്ന സിനിമയാണ് നിവിന്‍ പോളിയുടേതായി വരാനിരിക്കുന്നത്.
Recommended Video
താരപുത്രന്റെ വിവാഹാഘോഷത്തിനിടെ ആ സര്‍പ്രൈസ് പറഞ്ഞ് നീതു കപൂര്‍, റിഷിയുടെ കൂടെയുള്ള ഫോട്ടോയുമായി നടി
-
ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തുടങ്ങിയ ബന്ധം; ബോയ്ഫ്രണ്ടിനെ ആദ്യമായി പരിചയപ്പെടുത്തി അമൃത
-
റോബിന് കുളിസീന്‍ കണ്ടത് ഇപ്പോഴും ഓര്‍ത്ത് ചമ്മാറുണ്ട്! ടാറ്റുക്കാരനെ കെട്ടുമോ എന്നും നിമിഷ
-
സ്വയം മുടി മുറിച്ച് ഭ്രാന്തമായ അവസ്ഥ! ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല; സത്യമെന്താണെന്ന് പറഞ്ഞ് നടി അഞ്ജലി