ഇത്തിക്കരപക്കിയാവാന്‍ മോഹന്‍ലാലും മമ്മൂട്ടിയും? കൊച്ചുണ്ണിയ്ക്ക് പിന്നാലെ പക്കിയും വരുന്നു!
മലയാള സിനിമയില്‍ വലിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രം ഒക്ടോബര്‍ പതിനൊന്നിനായിരുന്നു റിലീസ് ചെയ്തിരുന്നത്. നിവിന്‍ പോളി ടൈറ്റില്‍ റോള്‍ അവതരിപ്പിച്ചെങ്കിലും മോഹന്‍ലാലിന്റെ അതിഥി വേഷമായിരുന്നു ശ്രദ്ധേയം.
കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കി ആയിട്ടായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചിരുന്നത്. റിലീസിന് മുന്‍പ് തന്നെ ഇത്തിക്കരപക്കിയുടെ ലുക്ക് ശ്രദ്ധേയമായിരുന്നു. പുറത്ത് വന്ന പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയിലും ശ്രദ്ധേയം പക്കിയുടെ ഗസ്റ്റ് റോള്‍ തന്നെയായിരുന്നു. ഇപ്പോഴിതാ ഇത്തിക്കരപക്കിയുടെ കഥയുമായി ഒരു സിനിമ കൂടി വരാന്‍ സാധ്യതയുണ്ടെന്ന സൂചനകളാണ് റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ചിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി
സിനിമയുടെ പ്രഖ്യാപനം നടന്നപ്പോള്‍ മുതല്‍ സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. 45 കോടിയോളം മുതല്‍ മുടക്കില്‍ ശ്രീ ഗോകുലം ഗോപാലാന്‍ നിര്‍മ്മിച്ച സിനിമ റിലീസിനെത്തിയപ്പോഴും മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചത്. റിലീസിനെത്തി പതിനഞ്ച് ദിവസം കഴിഞ്ഞിരിക്കുന്ന സിനിമ ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയിരിക്കുകയാണ്. അതിവേഗം അമ്പത് കോടി ക്ലബ്ബിലേക്കെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. കൊച്ചുണ്ണിയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് പുതിയൊരു സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഇത്തിക്കരപക്കി
മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തി അവതരിപ്പിച്ച കഥാപാത്രമാണ് ഇത്തിക്കരപക്കി. കൊച്ചുണ്ണിയെക്കാള്‍ ആരാധകര്‍ ഇത്തിക്കരപക്കിക്ക് ആയിരുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ ഇത്തിക്കരപക്കിയെ കൊണ്ട് വന്നിരുന്നെങ്കില്‍ കായംകുളം കൊച്ചുണ്ണി നൂറ് ശതമാനം വിജയിക്കുമായിരുന്നു എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെ ഒരു പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ഇത്തിക്കരപക്കിയുടെ കഥയുമായി സിനിമ ഒരുക്കുന്നതിനെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു.

പക്കി സിനിമയാവുമോ?
ഇത്തിക്കരപക്കിയ്ക്ക് അത്രയധികം ജനശ്രദ്ധ ലഭിച്ചിരിക്കുന്നതിനാല്‍ പക്കിയുടെ ഐതിഹ്യകഥകളും ചരിത്ര സംഭവങ്ങളും ചേര്‍ത്ത് മറ്റൊരു സിനിമ ആലോചിക്കുന്നുണ്ടെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. എന്നാല്‍ ഇതില്‍ മോഹന്‍ലാല്‍ തന്നെ നായകനാകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഇത്തിക്കരപക്കിയുടെ കഥ മുഴുനീള സിനിമയാക്കാനുള്ള ആശംയ പറഞ്ഞ് തന്നത് മമ്മൂട്ടിയാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. നിര്‍മാതാവ് ആന്റോ ജോസഫുമായിട്ടായിരുന്നു ഇക്കാര്യം മമ്മൂട്ടി ആദ്യം സൂചിപ്പിച്ചത്.

ബിഗ് ബജറ്റ് ചിത്രം
കൊച്ചുണ്ണിയില്‍ 20 മിനുറ്റോളമായിരുന്നു മോഹന്‍ലാലിന്റെ സാന്നിധ്യം. അതുണ്ടാക്കിയ ഓളം തന്നെ വലുതായിരുന്നു. മോഹന്‍ലാലിന്റെ വേഷത്തില്‍ നിന്നും ആരാധകര്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വീണ്ടും മോഹന്‍ലാല്‍ ഇത്തിക്കരപക്കി ആവുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അതേ സമയം മോഹന്‍ലാലോ മമ്മൂട്ടിയോ പക്കിയുടെ വേഷത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

റോഷന്റെ അടുത്ത സിനിമ
കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസിന്റെ മറ്റൊരു സിനിമ വരികയാണ്. ഡിയാഗോ ഗാര്‍സിയ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. മത്സ്യതൊഴിലാളികളുടെ കഥ പറയുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും റോഷന്‍ ആന്‍ഡ്രൂസാണ്. ഒരു സംഭവ കഥയെ ആസ്പദമാക്കിയായിരിക്കും സിനിമ നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ആദ്യമേ വന്നിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ അധീനതയിലുള്ള പവിഴ ദ്വീപാണ് ഡിയാഗോ ഗര്‍സിയ. സിനിമ വമ്പന്‍ കാന്‍വാസിലായിരിക്കും ഒരുക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. നിവിനും റോഷന്‍ ആന്‍ഡ്രൂസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











