സത്യന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായില്ല, ലാല്‍ മധുപാല്‍ സിനിമയില്‍
റണ്‍ ബേബി റണിന് ശേഷം ലൈല ഒ ലൈല എന്ന ചിത്രത്തിലൂടെ ജോഷിയും മോഹന്‍ലാലും അമല പോളും വീണ്ടും ഒന്നിക്കുന്നു എന്ന് പറയാന്‍ തുടങ്ങിയിട്ട് നാളു കുറെയായി. ചിത്രം പ്രഖ്യാപിച്ചതിന് ശേഷം ജോഷി അത് പിന്‍വലിച്ച് ദിലീപുമായി അവതാരം ചെയ്തു. മോഹന്‍ല്‍ പെരുച്ചാഴിയിലേക്കും അമല മിലിയിലേക്കും കടന്നു.
ഒടുവില്‍ പെരുച്ചാഴിയുടെ ഷൂട്ടങ് കഴിഞ്ഞ് ലാല്‍ ലൈല ഒ ലൈലയിലേക്ക് പ്രവേശിക്കുന്നു. ഇത് കഴിഞ്ഞ് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത് എന്നാണ് കേട്ടത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു സത്യന്റെയല്ല, മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലാല്‍ അടുത്തായി അഭിനയിക്കുന്നതെന്ന്.

സെപ്തംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് തുടങ്ങും. ജയമോഹന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിലെ നായിക പുതുമുഖമായിരിക്കും. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥ പൂര്‍ത്തിയാവാത്തതുകൊണ്ടാണ് ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രം മാറ്റിവച്ചത്.
ജയമോഹന്റെ സ്‌ക്രീപ്റ്റ് ഒരു വര്‍ഷം മുമ്പേ പൂര്‍ത്തിയായതാണ്. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിയ്ക്കും തിരക്കഥയെഴുതിയത് ജയമോഹനാണ്. ഇതാദ്യമായാണ് മധുപാല്‍ മോഹന്‍ലാലിനെ സംവിധാനം ചെയ്യുന്നത്. നാല്‍പത് ദിവസത്തെ ഷൂട്ടിങാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
മധുപാലിന്റെ ചിത്രത്തിന് ശേഷം മെമ്മറി കാര്‍ഡ് എന്ന ചിത്രത്തിനാണ് മോഹന്‍ലാല്‍ ഡേറ്റ് കൊടുത്തിരിക്കുന്നത്. അടിവേരുകള്‍, ദൗത്യം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനില്‍ വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം വന്ന് ചെയ്യുന്ന ചിത്രമാണ് മെമ്മറി കാര്‍ഡ്.


Click it and Unblock the Notifications











