ഗീതു മോഹന്‍ദാസ് പുതിയ ചിത്രത്തിലേക്ക്, നായകന്‍ പ്രേക്ഷകര്‍ക്കുള്ള വലിയ സസ്‌പെന്‍സ്
ലയേഴ്‌സ് ഡൈസ് എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് പുതിയ ചിത്രവുമായി എത്തുന്നു. ഇന്‍ഷാ അള്ളാഹ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ലയേഴ്‌സ് ഡൈസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാകും പുതിയ ചിത്രത്തിലും പ്രവര്‍ത്തിക്കുക - ഗീതു മോഹന്‍ദാസ് പറയുന്നു.
ലക്ഷദ്വീപിലും മുബൈയിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. ചിത്രത്തിലെ നായകനും മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നായകന്‍ പ്രേക്ഷകര്‍ക്കുള്ള വമ്പന്‍ സര്‍പ്രൈസ് ആകുമെന്ന് ഗീതു മോഹന്‍ദാസ് പറയുന്നു.

കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഗീതു മോഹന്‍ദാസ് സംവിധാന രംഗത്ത് എത്തുന്നത്. തുടര്‍ന്ന് നവാസുദ്ദീന്‍ സിദ്ദിഖിയെ നായകനാക്കി ലയേഴ്‌സ് ഡൈസ് സംവിധാനം ചെയ്തു. ചിത്രം ചലച്ചിത്ര മേളകളിലടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
1986ല്‍ പുറത്തിറങ്ങിയ രഘുനാഥ് പാലേരിയുടെ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഗീതു മോഹന്‍ദാസ് സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ഗീതുവിന് ലഭിച്ചു. വിജി തമ്പിയുടെ നമ്മള്‍ തമ്മിലാണ് ഗീതു ഒടുവില്‍ അഭിനയിച്ച ചിത്രം.


Click it and Unblock the Notifications