»   » മോഹന്‍ലാലിന്റെ പഴയ നായിക 31 വര്‍ഷങ്ങള്‍ക്കുശേഷം എത്തുന്നു

മോഹന്‍ലാലിന്റെ പഴയ നായിക 31 വര്‍ഷങ്ങള്‍ക്കുശേഷം എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ സുന്ദരി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. 31 വര്‍ഷത്തെ ഇടവേളകള്‍ക്കുശേഷമാണ് മോഹന്‍ലാലിന്റെ പഴയ നായിക പൂര്‍ണിമ ഭാഗ്യരാജിന്റെ തിരിച്ചുവരവ്. വി കെ പ്രകാശാണ് പൂര്‍ണിമയെ വീണ്ടും സ്‌ക്രീനില്‍ എത്തിക്കുന്നത്.

വി.കെ പ്രകാശിന്റെ ഓണ്‍ ദ റോക്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ വീണ്ടും രംഗപ്രവേശനം ചെയ്യുന്നത്. ബെംഗളൂരുവില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോ വി.കെ പ്രകാശ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

മോഹന്‍ലാലിന്റെ പഴയ നായിക 31 വര്‍ഷങ്ങള്‍ക്കുശേഷം എത്തുന്നു

തൈക്കുടം ബ്രിഡ്ജിലെ ഗായകനും പിന്നണി ഗായകനുമായ സിദ്ധാര്‍ത്ഥ് മേനോനാണ് ഓണ്‍ ദ റോക്ക്‌സില്‍ നായകവേഷത്തില്‍ എത്തുന്നത്. ഇവാ പവിത്രയാണ് നായിക. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെയാണ് പൂര്‍ണിമ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്.

മോഹന്‍ലാലിന്റെ പഴയ നായിക 31 വര്‍ഷങ്ങള്‍ക്കുശേഷം എത്തുന്നു

1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് പൂര്‍ണിമ മലയാളത്തില്‍ എത്തിയത്. മോഹന്‍ലാലിന്റെ പഴയകാല മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു പൂര്‍ണിമ.

മോഹന്‍ലാലിന്റെ പഴയ നായിക 31 വര്‍ഷങ്ങള്‍ക്കുശേഷം എത്തുന്നു

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനെ 1984ല്‍ വിവാഹം കഴിച്ചതോടെ കുടുംബിനിയാകുകയായിരുന്നു പൂര്‍ണിമ.

മോഹന്‍ലാലിന്റെ പഴയ നായിക 31 വര്‍ഷങ്ങള്‍ക്കുശേഷം എത്തുന്നു

തമിഴിലും മലയാളത്തിലുമായി 70 ഓളം ചിത്രങ്ങളില്‍ പൂര്‍ണിമ അഭിനയിച്ചിട്ടുണ്ട്. ഉങ്കള്‍ വീട്ടു പിള്ളൈ എന്ന ചിത്രത്തില്‍ പ്രഭുവിന്റെ നായികയായി അഭിനയിച്ച് സിനിമാലോകത്തില്‍ നിന്നു നീണ്ട ഇടവേള എടുക്കുകയായിരുന്നു പൂര്‍ണിമ.

മോഹന്‍ലാലിന്റെ പഴയ നായിക 31 വര്‍ഷങ്ങള്‍ക്കുശേഷം എത്തുന്നു

വിവാഹം കഴിച്ചതില്‍ പിന്നെ നായികയായി പൂര്‍ണിമ സിനിമയില്‍ പ്രത്യക്ഷപ്പെട്ടില്ല. അടുത്തകാലത്ത് ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ച് തിരിച്ചുവരവ് നടത്തിയിരുന്നു. ജില്ല, പല്ലാണ്ടു വാഴ്ഗ, വായിമയി, ആതലല്‍ കാതല്‍ സെയ്‌വീര്‍ എന്നീ ചിത്രങ്ങളിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

English summary
actress Poornima bhagyaraj is comeback in malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam