twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വര്‍ഷങ്ങള്‍ക്ക് ശേഷം സരയുവിന് കിട്ടിയ വര്‍ഷം

    By Aswathi
    |

    'ചക്കരമുത്ത്' എന്ന ചിത്രത്തിലൂടെയാണ് സരയു വെള്ളിത്തിരയില്‍ എത്തുന്നത്. പ്രായത്തില്‍ കവിഞ്ഞതും അല്ലാത്തതുമായ ഒത്തിരി വേഷങ്ങള്‍ ചെയ്ത് സമാന്യം മോശമില്ലാരീതിയില്‍ പോകുകയായിരുന്ന സരയുവിന് കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങളായി നല്ല കഥാപാത്രങ്ങളൊന്നും കിട്ടിയിരുന്നില്ല. അപ്പോഴാണ് വര്‍ഷം വന്നത്. അതെ രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷം

    ആശ ശരത്ത് ചെയ്യുന്ന കഥാപാത്രത്തിന്റെ അനുജത്തിയുടെ വേഷമാണ് സരയുവിന്. ചിത്രത്തില്‍ സരയു നല്ല പ്രകടനമാണ് കാഴ്ച വച്ചതെന്ന് സംവിധായകന്‍ രഞ്ജുത്തും പ്രധാന കഥാപാത്രങ്ങളായ ആശ ശരത്തും മമ്മൂട്ടിയും സമ്മതിച്ചു. അപ്പോള്‍ സരയു വന്ന വഴി കാണാന്‍ വാനക്കാര്‍ക്കും ആഗ്രഹമുണ്ടാവില്ലെ. തുടര്‍ന്ന് വായിക്കൂ.

    സഹനടിയായി തുടക്കം

    വര്‍ഷങ്ങള്‍ക്ക് ശേഷം സരയുവിന് കിട്ടിയ വര്‍ഷം

    ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയുവിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ വിജയരാഘവന്റെ മകളുടെ വേഷമാണ് സരയുവിന്. പിന്നീട് വെറുതെ ഒരു ഭാര്യ, സുല്‍ത്താന്‍ എന്നീ ചിത്രങ്ങളില്‍ സഹതാരമായി എത്തി.

     നായികയായി

    വര്‍ഷങ്ങള്‍ക്ക് ശേഷം സരയുവിന് കിട്ടിയ വര്‍ഷം

    കപ്പല്‍ മുതലാളി എന്ന ചിത്രത്തിലൂടെയാണ് നായികയായി വെള്ളിത്തിരയിലെത്തുന്നത്.

    വീണ്ടും വന്നവഴിയില്‍

    വര്‍ഷങ്ങള്‍ക്ക് ശേഷം സരയുവിന് കിട്ടിയ വര്‍ഷം

    തുടര്‍ന്ന് ചേകവര്‍, ഇങ്ങനെയും ഒരാള്‍, കരയിലേക്കൊരു കടല്‍ദൂരം, ഫോര്‍ ഫ്രണ്ട്‌സ്, കന്യാകുമാരി എക്‌സ്പ്രസ്, സഹസ്രം, നാടകമേ ഉലകം തുടങ്ങിയ ചിത്രങ്ങളില്‍ സഹനടിയായി പ്രത്യക്ഷപ്പെട്ടു.

    നായികയില്‍

    വര്‍ഷങ്ങള്‍ക്ക് ശേഷം സരയുവിന് കിട്ടിയ വര്‍ഷം

    ജയരാജ് സംവിധാനം ചെയ്ത 'നായിക'യിലും സരയു സഹനടിയായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു. സരയുവിന്റെ അഭിനയം നോട്ട് ചെയ്യപ്പെട്ടു.

    2011 മുതല്‍

    വര്‍ഷങ്ങള്‍ക്ക് ശേഷം സരയുവിന് കിട്ടിയ വര്‍ഷം

    ജനപ്രിയന്‍, ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, നിദ്ര, ഹീറോ, ഭൂമിയുടെ അവകാശികള്‍, ഹൗസ് ഫുള്‍, മണി ബാങ്കിങ് പൊലീസ്, ടൂറിസ്റ്റ് ഹോം, ഒന്നുമിണ്ടാതെ അങ്ങനെ 2014 ഇതുവരെ ചെറുതും വലുതുമായ ഒത്തിരി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും സരയു സരയുവായി തന്നെ നിന്നു.

    ഇടയില്‍ തമിഴില്‍

    വര്‍ഷങ്ങള്‍ക്ക് ശേഷം സരയുവിന് കിട്ടിയ വര്‍ഷം

    അതിനിടയില്‍ സരയു രണ്ട് തമിഴ് സിനിമകളില്‍ അഭിനയിച്ചു. കാദലിക്ക് മരണമില്ലൈ, തീ കുളിക്കും പച്ചൈ മരം എന്ന ചിത്രവും

    സംവിധായികയാണ്

    വര്‍ഷങ്ങള്‍ക്ക് ശേഷം സരയുവിന് കിട്ടിയ വര്‍ഷം

    ഈ സരയുവിനെ അങ്ങനെയങ്ങ് ചെറുതായി കാണേണ്ട കേട്ടോ. ആളൊരു സംവിധായികയും എഴുത്തുകാരിയുമാണ്. പച്ച എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം സ്വന്തമായി എഴുതി സംവിധാനം ചെയ്തിട്ടുണ്ട്

    വര്‍ഷം ക്ലിക്കായി

    വര്‍ഷങ്ങള്‍ക്ക് ശേഷം സരയുവിന് കിട്ടിയ വര്‍ഷം

    അങ്ങനെ ഒരു മാറ്റമില്ലാതെ പോകുമ്പോഴാണ് രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷം വന്നത്. ചിത്രത്തില്‍ നായികാ കഥാപത്രത്തിന്റെ അനുജത്തിയാണ് സരയു.

    പഠിക്കുകയാണ്

    വര്‍ഷങ്ങള്‍ക്ക് ശേഷം സരയുവിന് കിട്ടിയ വര്‍ഷം

    എറണാകുളം മഹാരാജസ് കോളേജില്‍ ബിഎ ലിറ്ററേച്ചര്‍ കഴിഞ്ഞ സരയു ഇപ്പോള്‍ അന്നമലൈ യൂണിവേഴ്‌സിറ്റിയില്‍ ലിറ്ററേച്ചറില്‍ പിജി ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് അഭിനയം.

    English summary
    After a long gap, Sarayu got a good role in Ranjith Shankar's Varsham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X