ലൂസിഫറിന് ഇനി വിശ്രമിക്കാം! ബോക്‌സോഫീസില്‍ തരംഗമാവാനായി രാജ! രണ്ടാമങ്കം വെറുതെയാവില്ല! കാണൂ!
Recommended Video

മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടത്തിന് എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചെറിയ വ്യത്യാസത്തോടെ ഇരുവരും സിനിമകളുമായി എത്തുകയാണ്. ലൂസിഫര്‍ ഗംഭീര സ്വീകരണവുമായി മുന്നേറുന്നതിനിടയിലാണ് മധുരരാജയുമായി മമ്മൂട്ടി എത്തുന്നത്. മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തിയത്. രണ്ടാം വാരത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ സിനിമ 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ സ്ഥിരീകരണമെത്തിയതോടെ ആരാധകരും സന്തോഷത്തിലായത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. അഭിനേതാവില്‍ നിന്നും സംവിധായകനായി മാറിയ പൃഥ്വിരാജിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തമാക്കിയായിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി കുതിച്ചത്. 400 ലധികം തിയേറ്ററുകളിലായിരുന്നു സിനിമ റിലീസ് ചെയ്തത്. ഇപ്പോഴിതാ അടുത്ത സിനിമ എത്തുകയാണ്. 9 വര്‍ഷത്തിന് ശേഷം രാജയും സംഘവും വീണ്ടും എത്തുകയാണ്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍, വിജയരാഘവന്‍, സിദ്ദിഖ്, സലീം കുമാര്‍, ബൈജു ഏഴുപുന്ന തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ബോളിവുഡിന്റെ ഐറ്റം ഗേളായ സണ്ണി ലിയോണും ചിത്രത്തിലുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് താരവും എത്തിയിരുന്നു.

വൈശാഖും ഉദയ് കൃഷ്ണയും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ത്തന്നെ പ്രേക്ഷക പ്രതീക്ഷയും വാനോളമുയര്‍ന്നിരുന്നു. പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥന കൂടി പരിഗണിച്ചാണ് രാജയുമായി വീണ്ടുമെത്താന്‍ തീരുമാനിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയാണിതെന്നും ഒരുപാടൊന്നും ആലോചിക്കാനോ ലോജിക്കിന് പിന്നാലെ പോവാനുള്ള കാര്യങ്ങളൊന്നും സിനിമയിലില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications