തിയേറ്ററുകളിൽ ആഘോഷമാക്കി ലൂസിഫർ!! അവധിദിനം അടിച്ച് പൊളിച്ച് ലാലേട്ടനും കുടുംബവും അമേരിക്കയിൽ

ഈ അടുത്ത കാലത്തൊന്നും പ്രേക്ഷകർ ഇത്രമാത്രം ആകാംക്ഷയോടെ കാത്തിരുന്ന ഒരു മോഹൻലാൽ ചിത്രമുണ്ടാകില്ല. ആകാംക്ഷയ്ക്കും കാത്തിരിപ്പിനുമൊടുവിൽ ലൂസിഫർ മാർച്ച് 28 ന് ഭൂമിയിൽ അവതരിപ്പിച്ചു. മികച്ച പ്രേക്ഷക സ്വീകാര്യത തേടി തിയേറ്ററുകളിൽ ചിത്രം വൻ വിജയമായി ഓടുകയാണ്. തങ്ങളുടെ പഴയ ലാലേട്ടനെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ ആരാധകർ. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഒരു മാസ് ക്ലാസ് മോഹൻലാൽ ചിത്രം മലയാളത്തിൽ പിറക്കുന്നത്. അതിന്റെ എല്ലാ ക്രെഡിറ്റും പൃഥ്വി എന്ന സംവിധായകനുളളതാണ്.

mohanlal

ലൂസിഫർ‌ കേരളത്തിലും വിദേശത്തും സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ഓടുകയാണ്. എറെ നാളത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ചിത്രത്തിന് ലഭിച്ച ഈ വിജയം. ഇത് ആഘോഷമാക്കിയിരിക്കുകയാണ് ലൂസിഫർ ടീം. ചിത്രം തിയേറ്ററുകളിൽ ആഘോഷമാകുമ്പോൾ താരങ്ങൾ എവിടെയാണ്. ലാലേട്ടനും കുടുംബവും അവധി ആഘോഷത്തിലാണ്..

 അമേരിക്കയിൽ

അമേരിക്കയിൽ

ലൂസിഫjർ തിയേറ്ററുകളിൽ ഉത്സവമാകുമ്പോൾ അവധി ആഘോഷിക്കാനായി ലാലേട്ടനും കുടുംബവും അമേരിക്കയിലേയ്ക്ക് പറന്നിരിക്കുകയാണ്. ലൂസിഫറിന്റെ വിജയാഘോഷത്തിനു ശേഷം ഇന്നലെയാണ്( 29/3/19) അമേരിക്കയിലേയ്ക്ക് പോയത്. ഏപ്രിൽ 19 ന് തിരികെ കേരളത്തിലെത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട് ശേഷം നവാഗത ഇരട്ട സംവിധായകരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രമായ ഇട്ടമണി ഫ്രെം ചൈനയിൽ ജോയിൻ ചെയ്യും.

  അൽപം വിശ്രമം

അൽപം വിശ്രമം

കഴിഞ്ഞ കുറച്ചു നാളുകളായി സിനിമ ചിത്രീകരണ തിരക്കുകളിലായിരുന്നു ലാലേട്ടൻ. ലൂസിഫറും , മരയ്ക്കാർ അറബി കടലിലെ സിംഹം എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു താരം. ലൂസിഫർ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മരക്കാറിന്റേയും ഷൂട്ട് പൂർത്തിയായിട്ടുണ്ട്. ഈ അവസരത്തിലാണ് താരത്തിന്റെ കുടുംബവുമൊത്തുളള അവധി ആഘോഷം. ഷൂട്ടിങ് തിരക്കുകൾ ഒഴിയുമ്പോൾ താരം കുടുംബത്തിനോടൊപ്പം വെക്കേഷൻ ആഘോഷിക്കാറുണ്ട്.

 ലൂസിഫറിന്റെ വിജയാഘോഷം

ലൂസിഫറിന്റെ വിജയാഘോഷം

റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ലൂസിഫർ വൻ ഹിറ്റായിരുന്നു. റെക്കോഡ് കളക്ഷനായിരുന്നു ആദ്യ ദിവസം തന്നെ ലൂസിഫർ നേടിയത്. ചിത്രത്തിന്റെ വിജയാഘോഷത്തിനു ശേഷമായിരുന്നു ലാലേട്ടൻ അമേരിക്കയിലേയ്ക്ക് പോയത്. ലൂസിഫറ്‍ എന്ന് മനോഹരമായി എഴുതിയ കേക്ക് മുറിച്ചു കൊണ്ടായിരുന്നു ആഘോഷം. സുപ്രിയയുടെ സർപ്രൈസ് ഗിഫ്റ്റായിരുന്നു അത്. ലാലേട്ടനോടൊപ്പം സുചിത്ര, ടൊവിനോ, ആന്റണി പെരുമ്പാവൂർ, പൃഥ്വി, സുപ്രിയ എന്നിവരും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 ഫാൻസിനോടൊപ്പം ആഘോഷം

ഫാൻസിനോടൊപ്പം ആഘോഷം

ഫാൻസിനോടൊപ്പമായിരുന്നു ലാലേട്ടൻ ലൂസിഫർ കാണാൻ എത്തിയത്. കൊച്ചി കവിത തിയേറ്ററിൽ ഭാര്യ സുചിത്രയ്ക്കൊപ്പമായിരുന്നു താരം എത്തിയത്. ലാലേട്ടനും സുചിത്രയ്ക്കുമൊപ്പം സംവിധായകൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഭാര്യ ശാന്തിയും ടൊവിനോയും ഭാര്യ ലിൻ‌ഡയും ഉണ്ടായിരുന്നു. അടുത്തകാലത്ത് ലാലേട്ടൻ ആദ്യമായിട്ടാണ് ഫാൻസ് ഷോയ്ക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X