പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാന്‍ മോഹന്‍ലാലും? ആകാംക്ഷയോടെ ആരാധകര്‍

By Prashant V R

ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ മലയാളത്തില്‍ തിളങ്ങിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായിരുന്ന ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു നേടിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും മോഹന്‍ലാല്‍ ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ലൂസിഫര്‍
വന്‍വിജയമായതിന് പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു.

ലൂസിഫര്‍ 2 എമ്പുരാനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം ലൂസിഫറിന് പിന്നാലെ മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ചിത്രത്തില്‍ മോഹന്‍ലാലും ഭാഗമാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ചിങ്ങം ഒന്ന്

നേരത്തെ ചിങ്ങം ഒന്ന് പുതുവര്‍ഷ പുലരിയിലായിരുന്നു ഈ ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ച് പൃഥ്വി അറിയിച്ചത്. സിനിമാ നിര്‍മ്മാണത്തിന്റെ കലയിലും ശാസ്ത്രത്തിലും ഇതൊരു പുതിയ അധ്യായമായിരിക്കും, മാറുന്ന കാലം, പുതിയ തരം വെല്ലുവിളികള്‍, നൂതനമായ പരീക്ഷണങ്ങള്‍, ഒരു ഇതിഹാസ കഥയും എന്നാണ് ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചിരുന്നത്.

പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം

പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഗോകുല്‍രാജ് ഭാസ്‌ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി

വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രമായിരിക്കുമെന്നാണ് സിനിമയെ കുറിച്ചുളള വിശേഷണം. അതേസമയം സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകരെ കുറിച്ചുളള വിവരങ്ങളൊന്നും പൃഥ്വിരാജ് പുറത്തുവിട്ടിരുന്നില്ല. നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടൂജിവിതമാണ് പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

ആടുജീവിതത്തിന് പുറമെ

ആടുജീവിതത്തിന് പുറമെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ, കാളിയന്‍, ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ തുടങ്ങിയവയും പൃഥ്വിരാജ് സുകുമാരന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളാണ്. അതേസമയം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. കോവിഡ് വ്യാപനം കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കേണ്ടി വന്നത്.

മരക്കാറിന് പുറമെ

മരക്കാറിന് പുറമെ കൈനിറയെ ചിത്രങ്ങള്‍ മോഹന്‍ലാലിന്റെതായും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലൂസിഫറിന് പിന്നാലെ മോഹന്‍ലാലും തന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് ആരാധകരെ അറിയിച്ചിരുന്നു. ബറോസ് എന്ന് പേരിട്ട ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്. വലിയ തയ്യാറെടുപ്പുകള്‍ വേണ്ട ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതേസമയം ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ലാലേട്ടന്റെതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ദൃശ്യം 2വിന്റെ ചിത്രീകരണവും ഉടന്‍ ആരംഭിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.

Read more about: mohanlal prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X