നിവിനേയും അജുവിനേയും കൈപിടിച്ചുകയറ്റിയത് ദിലീപായിരുന്നു! നവാഗതരെത്തേടി ജനപ്രിയ നായകന്‍ വീണ്ടും!
നവാഗതരെ പിന്തുണയ്ക്കുന്നതില്‍ മമ്മൂട്ടി മാത്രമല്ല ദിലീപും ഏറെ മുന്നിലാണ്. മലയാളത്തിന്റെ അഭിമാനമായി മാറിയ പല താരങ്ങളും സിനിമയിലേക്ക് കടന്നുവരുമ്പോള്‍ ശക്തമായ പിന്തുണ നല്‍കി താരം ഒപ്പമുണ്ടായിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ തുടക്കം കുറിച്ചവരെല്ലാം ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപായിരുന്നു ഈ സിനിമ നിര്‍മ്മിച്ചത്. ഓഡീഷനിലൂടെയായിരുന്നു ചിത്രത്തിലേക്ക് താരങ്ങളെ തിരഞ്ഞെടുത്തത്. കാലൊടിഞ്ഞിരിക്കുന്ന അവസ്ഥയിലായിട്ടും നിവിന്‍ പോളിയും ഓഡീഷനില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. താടിയുമായുള്ള നിവിന്റെ വരവില്‍ പ്രകാശന്‍ ഭദ്രമായിരിക്കുമെന്ന് വിനീത് വിലയിരുത്തിയിരുന്നു. അന്നത്തെ പ്രകാശനില്‍ നിന്നും വളര്‍ന്ന് ഇന്ന് ഏത് തരത്തിലുള്ള കഥാപാത്രമായാലും തന്നെ ഏല്‍പ്പിക്കാമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം.
നിവിന്‍ പോളി മാത്രമല്ല അജു വര്‍ഗീസ്, ഭഗത് മാനുവല്‍ തുടങ്ങിയവരുടേയും ജീവിതം മാറ്റി മറിച്ച സിനിമയാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്്. തലശ്ശേരിയും മാഹിയുമൊക്കെയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഭാവിയുള്ള താരങ്ങളാ്ണ് തങ്ങളെന്ന് ഓരോരുത്തരും തെളിയിച്ചിരുന്നു. താരപുത്രനും അപ്പുറത്ത് സ്വന്തമായി മികവ് തെളിയിച്ചായിരുന്നു വിനീതും മുന്നേറിയത്. നവാഗതരായ തങ്ങള്‍ക്ക് ദിലീപ് നല്‍കിയ പിന്തുണയെക്കുറിച്ച് വാചാലരായി താരങ്ങളെത്തിയിരുന്നു. മലര്‍വാടിക്ക് ശേഷം വീണ്ടും നവാഗതര്‍ക്ക് അവസരവുമായി എത്തിയിരിക്കുകയാണ് ദിലീപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപിന്‍രെ സഹോദരനായ അനൂപ്
സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് നായികയേയും നായകനേയും തേടുന്നുവെന്നുള്ള അറിയിപ്പുമായാണ് ദിലീപ് എത്തിയിട്ടുള്ളത്. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. 18-22 പ്രായത്തിലുള്ളവരേയാണ് നായികയായി പരിഗണിക്കുന്നത്. 24-27 വയസ്സുള്ളവരെ നായകനായും പരിഗണിക്കും. ഒരു മിനിറ്റില്‍ താഴെയുള്ള സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോ സഹിതമാണ് മെയില്‍ ചെയ്യേണ്ടത്. ദിലീപിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











