അജയ് വാസുദേവിനൊപ്പം ദിലീപ്

By Aswathi

മമ്മൂട്ടിയെ നായകനാക്കി 'രാജാധി രാജ' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് തുടക്കം കുറിച്ച് അജയ് വാസുദേവിന്റെ അടുത്തി ചിത്രത്തില്‍ ദിലീപ് നായകനെന്ന് റിപ്പോര്‍ട്ടുകള്‍.

രാജാധിരാജ ചെയ്യുമ്പോള്‍ തന്നെ അടുത്ത ചിത്രത്തെ കുറിച്ച് അജയ് പണി തുടങ്ങിയിരുന്നു എന്നാണ് സൂചനകള്‍. ദിലീപ് ചിത്രത്തിന് ഉദയ കൃഷ്ണ - സിബി കെ തോമസാണ് തിരക്കഥയെഴുതുന്നത്. 2015 ലെ വിഷുവിന് തിയേറ്ററിലെത്തിക്കാന്‍ പാകത്തിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ajay-vasudevan-dileep

മമ്മൂട്ടിയെ നായകനാക്കി അജയ് സംവിധാനം ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായങ്ങളാണ് വരുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ അജയ് യുടെ ആഗ്രഹമായിരുന്നു അദ്ദേഹത്തെ വച്ച് ആദ്യ സിനമ എടുക്കുക എന്നത്. ചിത്രത്തിന് ലഭിക്കുന്ന പോസിറ്റിവ് റിവ്യുകള്‍ക്ക് മമ്മൂട്ടിയോട് നന്ദി പറയുകയാണ് സംവിധായകന്‍.

മമ്മൂട്ടിയുടെ രാജാധിരാജയ്‌ക്കൊപ്പം തന്നെയാണ് ദിലീപിന്റെ 'വില്ലാളി വീരനും' തിയേറ്ററിലെത്തിയത്. ഓണം റിലീസായി തിയേറ്ററിലെത്തിയ ദിലീപിന്റെ വില്ലാളിവീരന് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. അജയ് യുടെ അടുത്ത ചിത്രത്തിലൂടെ ദിലീപ് മറ്റൊരു ഭാര്യപരീക്ഷണത്തിനൊരുങ്ങുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X