twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിതാവ് മമ്മൂട്ടിയ്ക്ക് പിന്നാലെ സ്വർണ്ണ നേട്ടം സ്വന്തമാക്കി ദുല്‍ഖറും, യു.എ.ഇ ഗോള്‍ഡന്‍ വിസ നടനും

    |

    മലയാള സിനിമയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് ശേഷം യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.വ്യവസായിയായ എം.എ. യൂസഫലിയാണ് ദുല്‍ഖറിന് ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദുല്‍ഖര്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ യൂസഫലി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്.

    mammootty-dq

    കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നടന്‍ പൃഥ്വിരാജിന് ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. 'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. പ്രവാസി വ്യവസായി എം.എ. യൂസഫലി തന്നെയായിരുന്നു നേരത്തെ മമ്മൂട്ടിക്കും മോഹന്‍ലാലിലും ഗോള്‍ഡന്‍ വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്.

    അഞ്ജുവിനെ തിരികെ കൊണ്ട് വരണമെന്ന് ശിവനോട് ബാലനും ദേവിയും,ശിവാഞ്ജലി പ്രശ്നത്തിന് ഉടൻ പരിഹാരംഅഞ്ജുവിനെ തിരികെ കൊണ്ട് വരണമെന്ന് ശിവനോട് ബാലനും ദേവിയും,ശിവാഞ്ജലി പ്രശ്നത്തിന് ഉടൻ പരിഹാരം

    മലയാളിയുടെ പോറ്റമ്മരാജ്യത്തില്‍നിന്നുള്ള ആദരം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു വിസ സ്വീകരിച്ചുകൊണ്ട് അന്ന് മമ്മൂട്ടി പ്രതികരിച്ചത്. യു.എ.ഇ. ഭരണകൂടത്തില്‍നിന്നുള്ള ഗോള്‍ഡന്‍ വിസ മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു. മലയാള സിനിമയിൽ നിന്ന് മമ്മൂട്ടിയും മോഹൻലാലുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ സ്വന്തമാക്കുന്നത്. തിരുവേണ ദിവസമായിരുന്നു താരങ്ങഴൾ വിസ സ്വീകരിച്ചത്. ഇരുവരും ഒന്നിച്ചായിരുന്നു യുഎഇ ൽ എത്തി ഗോൾഡൻ വിസ സ്വന്തമാക്കിയത്. താരങ്ങളുടെ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

    മഞ്ജു വാര്യർ ജർമനിയിൽ പോയി സ്‌കിന്‍ ട്രീറ്റ്മെന്റ് നടത്തിയോ, ജർമനിയിൽ പോയ സംഭവം വെളിപ്പെടുത്തി നടിമഞ്ജു വാര്യർ ജർമനിയിൽ പോയി സ്‌കിന്‍ ട്രീറ്റ്മെന്റ് നടത്തിയോ, ജർമനിയിൽ പോയ സംഭവം വെളിപ്പെടുത്തി നടി

    നടിയും അവതാരികയുമായ നൈല ഉഷയ്ക്കും അവതാരകന്‍ മിഥുന്‍ രമേശിനും കഴിഞ്ഞ ദിവസം യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.
    യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയ നൈല, യു.എ.ഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എന്‍ കമ്പനിക്ക് കീഴിലെ എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. പതിനേഴ് വര്‍ഷമായി യു.എ.ഇയില്‍ എ.ആര്‍.എന്നിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് മിഥുനും. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ നേടിയ ഇന്ത്യന്‍ സിനിമാതാരങ്ങള്‍.

    2019ൽ ആണ് യുഎഇ സര്‍ക്കാര്‍ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡൻ വിസ അവതരിപ്പിക്കുന്നത് . ഗോള്‍ഡൻ വിസ ലഭിക്കുന്നവര്‍ക്ക് രാജ്യത്ത് സ്പോൺസറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. 10 വര്‍ഷത്തിനു ശേഷം വിസ തനിയെ പുതുക്കപ്പെടുകയും ചെയ്യും.
    ആദ്യഘട്ടത്തിൽ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും അനുവദിച്ച യുഎഇ ഗോള്‍ഡൻ വിസ കൊവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനുവദിച്ചിരുന്നു. ഇടയ്ക്കിടെ വിസ പുതുക്കേണ്ടെന്നതു കൊണ്ടു തന്നെ ഇന്ത്യക്കാര്‍ ഉൾപ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഗോള്‍ഡൻ വിസ.

    Recommended Video

    ദുല്‍ഖര്‍ സല്‍മാനും ഗോള്‍ഡന്‍ വിസ | FilmiBeat Malayalam

    ലോക്ക് ഡൗണിന് ശേഷം താരങ്ങൾ സിനിമയിൽ സജീവമായിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ, ടൊവിനോ എന്നിവരുടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മലയാള സിനിമ. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ്പിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. നടൻ തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. റോഷൻ ആൻഡ്രൂസാണ് സല്യൂട്ട് സംവിധാനം ചെയ്യുന്നത്. 2020 ൽ പുറത്ത് ഇറങ്ങിയ വരനെ ആവശ്യമുണ്ട് ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രം. തിയേറ്റർ റിലീസായിട്ടായിരുന്നു ചിത്രം എത്തിയത്. വൻ താരനിര അണിനിരന്ന ചിത്രം വൻ വിജയമായിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലും ദുൽഖറിന്റെ ചിത്രം ഒരുങ്ങുന്നുണ്ട്.

    Read more about: mammootty dulquer salmaan
    English summary
    After Mammootty Dulquer Salmaan Recevied Golden Visa From UAE
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X