മമ്മൂട്ടി കഴിഞ്ഞാല്‍ ഫഹദ് ഫാസില്‍

By Aswathi

വിന്റര്‍, ക്രേസി ഗോപാലന്‍, തേജാ ഭായി ആന്റ് ഫാമിലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദീപു കരുണാകരന്‍ ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി 'ഫയര്‍മാന്‍' എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ്. ആ തിരിക്കിനിടയിലും ദീപു തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചിന്തയിലാണ്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഫയര്‍മാന്‍ കഴിഞ്ഞാല്‍ ഉടന്‍ താന്‍ അടുത്ത ചിത്രത്തിലേക്ക് കടക്കുമെന്ന് ദീപു കരുണാകരന്‍ അറിയിച്ചു. ചിത്രത്തില്‍ ഫഹദ് ഫാസിലായിരിക്കുമെത്രെ നായകന്‍. ദീപു തന്നെയായിരിക്കും ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും.

mammootty-fahad

ഒരു റൊമാന്റിയ്ക്ക് കോമഡിയായി ഒരുക്കുന്ന ചിത്രത്തില്‍ നിത്യ മേനോനായിരിക്കും ഫഹദിന്റെ നായികയെത്തുന്നത്. പക്ഷെ നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനിമായിട്ടില്ലെന്നും ദീപു പറയുന്നു. മാര്‍ച്ച് അവസാനം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ആലപ്പുഴയായിരിക്കും.

അതേ സമയം ഫയര്‍മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇപ്പോള്‍ പോസ്റ്റപ്രൊഡക്ഷന്‍ ജോലിത്തിരക്കിലാണ് അണിയറ. ക്രിസ്തുമസിന് തിയേറ്ററിലെത്തിക്കാനായിരുന്നു ആദ്യ പ്ലാന്‍. പക്ഷെ അതിന് സാധിക്കില്ല. ജനുവരി 9 ന് റിലീസ് ചെയ്യാനാണത്രെ ഇപ്പോഴത്തെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X