മമ്മൂട്ടിയ്ക്ക് ശേഷം ഫഹദ് ഫാസില്‍
യുവ താരനിരയില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് ഫഹദ് ഫാസില്‍. എന്നാല്‍ അടുത്തിടെ ഫഹദിന് നല്ല രാശിയല്ല. തൊടുന്ന ചിത്രങ്ങളെല്ലാം പൊട്ടി വീഴുകയാണ്. ഇതോടെ താരംകുറച്ച് സെലക്ടീവായി. ഇനി നല്ല ചിത്രങ്ങളിലെ അഭിനയിക്കുകയുള്ളൂ എന്നതുകൊണ്ട് അഡ്വാന്‍സ് വാങ്ങിയ അഞ്ച് ചിത്രങ്ങളുടെ തുക തിരികെ നല്‍കുകയും ചെയ്തു.
ഇപ്പോള്‍ ഫഹദ് ഫാസിലിന് സിദ്ദിഖിന്റെ ഒരു പുതിയ ചിത്രം വന്നിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടിയെയും നയന്‍താരയെും താരജോഡികളാക്കി അണിയിച്ചൊരുക്കുന്ന ഭാസ്‌കര്‍ ദ റാസ്‌ക്കലിന്റെ ചിത്രീകരണം കഴിഞ്ഞ ഉടനെ സിദ്ദിഖ് ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രമെടുക്കുമെന്നും അറിയുന്നു.

രണ്ട് വര്‍ഷം മുമ്പ് ഈ ചിത്രം ഒരുക്കാന്‍ പ്ലാന്‍ ഉണ്ടായിരുന്നുവത്രെ. എന്നാല്‍ പിന്നീട് പല കാരണങ്ങള്‍ കൊണ്ടും അത് നീണ്ടു പോകുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയും മറ്റുമൊക്കെ സിദ്ദിഖ് തയ്യാറാക്കി കഴിഞ്ഞു.
ഫാസിലിനൊപ്പം സഹ സംവിധായകനായിട്ടാണ് സിദ്ദിഖും ലാലും വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഇരുവരും സ്വതന്ത്ര സംവിധായകരായപ്പോഴും ഫാസില്‍ ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്റെ പുതിയ ചിത്രവുമായി അമേരിക്കയില്‍ തിരക്കിയാണ് ഫഹദ് ഫാസില്‍. നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫഹദ് പൂര്‍ത്തിയാക്കി കഴിഞ്ഞു.


Click it and Unblock the Notifications