പ്രഭാസിനൊപ്പം സലാറിൽ പൃഥ്വിരാജും?

ഇന്ന് മലയാള സിനിമയിലുള്ള യുവനടന്മാരിൽ സംവിധാനം, അഭിനയം, ​ഗാനാലാപനം, നിർമാതാവ് തുടങ്ങി എല്ലാ മേഖലയിലും തന്റെ കഴിവുതെളിയിച്ചിട്ടുള്ള നടനാണ് പൃഥ്വിരാജ്. അഹങ്കാരി എന്ന് തന്നെ വിളിച്ചവരെ തന്നെ പത്തൊമ്പത് വർഷത്തെ സിനിമാ ജീവിതം കൊണ്ട് തന്റെ തന്നെ ആരാധകരാക്കി മാറ്റിയെടുത്ത നടൻ കൂടിയാണ് പൃഥ്വിരാജ്. ഇന്ന് ഇന്ത്യൻ സിനിമ ഒന്നാകെ അറിയപ്പെടുകയും പലരും റോൾ മോഡലാക്കാൻ ആ​ഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് പൃഥ്വിരാജ്.

Also Read: 'കുച്ച് കുച്ച് ഹോതാ ഹേ കണ്ട് ഷബാന ആസ്മി ദേഷ്യപ്പെട്ടു, അവസാനം മാപ്പ് പറഞ്ഞു'-കരൺ ജോഹർ

തുടക്കം മലയാള സിനിമയിലൂടെയാണെങ്കിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമകളുടെ ഭാ​​ഗമായ താരമാണ് പൃഥ്വിരാജ്. 2012ലായിരുന്നു പൃഥ്വിയുടെ ആദ്യ ബോളിവുഡ് സിനിമ. പല നടന്മാർക്കും സ്വപ്നം മാത്രമായ നേട്ടങ്ങളെല്ലാം കഠിനപ്രയത്നത്തിലൂടെ നേടിയിട്ടുള്ള നടൻ കൂടിയാണ് പൃഥ്വിരാജ്. ഇന്ന് ഒരുപക്ഷെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടനും പൃഥ്വിരാജ് ആയിരിക്കണം. കാരണം ഒരേ സമയം സംവിധായകൻ, നടൻ, പിന്നണി ​ഗായകൻ, നിർമാതാവ് എന്നിങ്ങനെ വിവിധ റോളുകളാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്.

Also Read: ഋഷി സൂര്യ പ്രണയം, 'സാഹചര്യത്തിനനുസരിച്ചുള്ള റൊമാൻസ് മതി, ഓവറാക്കി കൊളമാക്കല്ലേ' എന്ന് ആരാധകർ

പൃഥ്വിരാജ് തെലുങ്കിലേക്ക്

പൃഥ്വിയുടെ സിനിമാ ജീവത്തിൽ വഴിത്തിരിവായ അയാളും ഞാനും തമ്മിൽ എന്ന സിനിമയുടെ വിജയത്തിന്റെ ഒമ്പതാം വാർഷികത്തിൽ അദ്ദേഹത്തിന്റെ പുതിയൊരു തുടക്കത്തെ കുറിച്ചുള്ള വാർത്തയാണ് ശ്രദ്ധനേടുന്നത്. പൃഥ്വിരാജ് വീണ്ടും തെലുങ്ക് സിനിമയുടെ ഭാ​ഗമാകാൻ പോകുന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്. 2010ൽ പൊലീസ് പൊലീസ് എന്ന തെലുങ്ക് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നു. ഇപ്പോൾ പ്രഭാസിനൊപ്പമാണ് തെലുങ്കിലെ രണ്ടാമത്തെ സിനിമ പൃഥ്വിരാജ് ചെയ്യാൻ പോകുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സലാറിലായിരിക്കും പ്രഭാസിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുക.

സലാറിൽ പ്രഭാസിനൊപ്പം

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സലാര്‍. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജഗപതി ബാബുവാണ്. പാൻ ഇന്ത്യൻ സിനിമയായാണ് സലാർ ഒരുക്കുന്നത്. എന്നാൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സലാറിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായിരുന്നു. പിന്നീട് രണ്ടാം കൊവിഡ് തരം​ഗം സിനിമയുമായി ബന്ധപ്പെട്ട മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് തടസമാവുകയായിരുന്നു.

Recommended Video

List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam
റിപ്പോർട്ടുകളിൽ സ്ഥിരീകരണമായിട്ടില്ല

സലാറിന്‍റെ 20 ശതമാനം ചിത്രീകരണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ബാക്കി ഭാഗങ്ങള്‍ 2022 ഫെബ്രുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍മാതാക്കളുടെ ആഗ്രഹം. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി 2022 ഏപ്രില്‍ 14 ആണെങ്കിലും ഇത് മുന്നോട്ട് നീങ്ങാനാണ് സാധ്യത. സംവിധായകന്‍ തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാല ഫിലിംസ് ആണ് സലാറിന്‍റെയും നിര്‍മാണം. രവി.കെ.ചന്ദ്രൻ സംവിധാനം ചെയ്ത് ഓടിടി റിലീസായി പുറത്തിറങ്ങിയ ഭ്രമം ആണ് പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമ പൃഥ്വി സംവിധാനം ചെയ്തിരുന്നു. ചിത്രം അടുത്തിടെയാണ് പാക്കപ്പായത്. പൃഥ്വിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീന, കല്യാണി പ്രിയദർശൻ, കനിഹ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇപ്പോൾ അൽഫോൺസ് പുത്രന്റെ ഏറ്റവും പുതിയ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. ശേഷം ഷാജി കൈലാസ് സിനിമ കടുവയിൽ പൃഥ്വി അഭിനയിക്കും. ശേഷം ബ്ലസി സിനിമ ആടുജീവിതത്തിന്റെ അവസാന ഭാ​ഗങ്ങളുടെ ചിത്രീകരണത്തിന് വേണ്ടി പോകും. രണ്ട് ദിവസം മുമ്പാണ് പൃഥ്വിരാജ് 39 ആം പിറന്നാൾ ആഘോഷിച്ചത്. ഉറ്റവരും, സുഹൃത്തുക്കളും, സിനിമാപ്രവർത്തകരും അടക്കം നിരവധി പേർ പൃഥ്വിക്ക് പിറന്നാൾ ആശംസിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X