മേഘ്‌ന രാജിന്‍റെ ബേബി ഷവറിനൊപ്പം മറ്റൊരു സന്തോഷം കൂടി, ധ്രുവ സര്‍ജയ്ക്ക് ആശംസയുമായി ആരാധകരും

കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് മേഘ്‌ന സര്‍ജ. ഗര്‍ഭിണിയാണെന്ന സന്തോഷം ആസ്വദിക്കുന്നതിനിടയിലായിരുന്നു ഭര്‍ത്താവായ ചിരഞ്ജീവി സര്‍ജ വിടവാങ്ങിയത്. ചിരു ഇനിയില്ലെന്നറിഞ്ഞതോടെ ആരാധകരും സിനിമാലോകവുമെല്ലാം ഞെട്ടിയിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു താരം വിടവാങ്ങിയത്. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലെ വിശേഷം പങ്കുവെച്ചും താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മേഘ്‌ന പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

സീമന്ത ചടങ്ങ് നടക്കുന്നതിനിടയില്‍ തനിക്കരികില്‍ ചിരുവിന്റെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു മേഘ്‌ന. ബേബി ഷവര്‍ ചടങ്ങിലും ചിരുവിന്റെ ചിരിക്കുന്ന മുഖം കാണാനുണ്ടായിരുന്നു. ചിരുവുണ്ടായിരുന്നുവെങ്കില്‍ ഇവരുടെ ചിത്രം ഇങ്ങനെയായെനെയെന്നായിരുന്നു ആരാധകരും പറഞ്ഞത്. ബേബി ഷവര്‍ ചടങ്ങിന് ശേഷമായാണ് കുടുംബത്തിലെ പുതിയ സന്തോഷവും ആഘോഷിച്ചത്. ചിരുവിന്റെ സഹോദരനായ ധ്രുവ സര്‍ജയുടെ പിറന്നാളാണ് ചൊവ്വാഴ്ച. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

ധ്രുവയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് ഭാര്യയും എത്തിയിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്, നീയാണെന്റെ എല്ലാമെന്നായിരുന്നു ഭാര്യ കുറിച്ചത്. മേഘ്‌നയുടെ ബേബി ഷവറിനിടയിലെ ചിത്രങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. അതീവ സുന്ദരിയായി ധ്രുവയ്ക്കരികില്‍ നില്‍ക്കുന്ന മേഘ്‌നയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അമ്മാവനായ അര്‍ജുന്‍ സര്‍ജയ്ക്ക് പിന്നാലെയായാണ് ചിരുവും ധ്രുവയും സിനിമയിലേക്കെത്തിയത്. ചേട്ടന്‍ പോയെന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല ധ്രുവയ്ക്ക്.

Dhruva Sarja

സഹോദരങ്ങളെപ്പോലെയല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു ധ്രുവയും ചിരുവും ഇടപെട്ടിരുന്നത്. കുടുംബത്തിലെ സമപ്രായക്കാരെല്ലാമായി അടുത്ത ബന്ധമായിരുന്നു ചിരുവിന്. കസിന്‍സിനൊപ്പമുള്ള മനോഹരനിമിഷങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ഒടുവിലായി വാചാലനായത്. നീയില്ലാതെ പറ്റുന്നില്ലെന്നും തിരിച്ച് വന്നേ തീരൂയെന്നും പറഞ്ഞ് ധ്രുവ എത്തിയിരുന്നു.

Recommended Video

സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam

ചിരുവിന്റെ ഫോട്ടോ കാണുമ്പോഴെല്ലാം വികാരധീനനാവാറുണ്ട്. ധ്രുവ. ചേട്ടന്റെ സിനിമയ്ക്ക് ശബ്ദം നല്‍കാന്‍ പോയപ്പോഴും താരം വികാരഭരിതനായിരുന്നു. വാക്കുകള്‍ ഇടറിയതോടെ ഡബ്ബിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. പിറന്നാള്‍ ദിനത്തില്‍ അനൗണ്‍സ് ചെയ്ത തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചും ധ്രുവ എത്തിയിരുന്നു. 8 വര്‍ഷത്തിന് അധൂരി ടീം വീണ്ടുമെത്തുന്നുവെന്നും ചിത്രത്തിന്റെ പോസ്റ്ററുമായിരുന്നു താരം പങ്കുവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X