ബിഗ് ബജറ്റ്ചിത്രവുമായി പൃഥ്വിയും റോഷന്‍ആന്‍ഗ്രൂസും
മഞ്ജുവാര്യരുടെ തിരിച്ചുവരവിന് വഴിയൊരുക്കി, ഹൗ ഓള്‍ഡ് ആര്‍ യു പോലൊരു ചിത്രം സംവിധാനം ചെയ്ത റോഷന്‍ ആന്‍ഡ്രൂസ് തന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. അടുത്തിടെ ഇറങ്ങിയ മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നായ മുംബൈ പൊലീസിന്റെ വിജയം ആവര്‍ത്തിക്കാന്‍ വേണ്ടിയാകും ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.
റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസിന് തിരക്കഥയെഴുതിയ ബോബി- സഞ്ജയ് ടീമാണ് പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് എന്നതുകൊണ്ടാണ് മുംബൈയി പൊലീസിന്റെ വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷ വയ്ക്കുന്നത്.

തന്റെയും തിരക്കഥാകൃത്തുക്കളായ ബോബിയുടെയും സഞ്ജയ് യുടെയും ഏഴ് വര്‍ഷത്തെ സ്വപ്‌നമാണ് ഈ ചിത്രമെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. വിക്രമിനെയും വിദ്യാബാലനെയും താരജോഡികളാക്കി ചിത്രം ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. പ്രതിഫലമില്ലാതെ ഇത് ചെയ്യാമെന്ന് വിക്രമും ഏറ്റതായിരുന്നു. എന്നാല്‍ ഡേറ്റിങിലെ ചില പ്രശ്‌നങ്ങള്‍ക്കൊണ്ട് അത് മുടങ്ങിപ്പോയി- റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
വിക്രമിന് പകരമായാണ് പൃഥ്വിയെത്തുന്നത്. വിദ്യാബാലന് പകരക്കാരിയായി യുവനായിക നൈല ഉഷയും വേഷമിടും. ഈ വര്‍ഷത്തെ ക്രിസ്തുമസ് റിലീസായി ചിത്രം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.


Click it and Unblock the Notifications











