മുന്നറിയിപ്പിനു ശേഷം വര്‍ഷം

By Nirmal Balakrishnan

വീണ്ടുമൊരിക്കല്‍ കൂടി പ്രവാസി മലയാളിയുടെ കഥ സിനിമയാകുന്നു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്ന വര്‍ഷം എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയയാള്‍ ഇവിടെയൊരു വ്യവസായം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. മുന്‍പ് ശ്രീനിവാസന്‍ വരവേല്‍പ്പ് എന്ന ചിത്രത്തിലൂടെ പറഞ്ഞുതുടങ്ങിയ എന്ന കഥയുടെ പുതിയ രൂപം.

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന വര്‍ഷം നിര്‍മിക്കുന്നത് മമ്മൂട്ടിയുടെ പ്ലേ ഹൗസ് തന്നെയാണ്. ആശാ ശരത് ആദ്യമായി നായികാ വേഷം ചെയ്യുന്ന ചിത്രമാണിത്. മുന്‍പ് മോഹന്‍ലാലിന്റെ ദൃശ്യത്തില്‍ പൊലീസ് എസ്പി യായി കയ്യടി നേടിയ ആശയ്ക്ക് ഇതിലും നല്ല വേഷം തന്നെയാണ്.

mammootty

പ്രവാസജീവിതത്തിനു ശേഷം നാട്ടിലെത്തിയ വേണു നാട്ടില്‍ ചെറിയൊരു ചിട്ടികമ്പനി തുടങ്ങുന്നു. സത്യസന്ധമായി പ്രവര്‍ത്തിച്ച കമ്പനി പെട്ടെന്നു തന്നെ പേരെടുക്കുന്നു. അതോടെ ഈ രംഗത്ത് അയാള്‍ക്ക് ഒട്ടേറെ ശത്രുക്കള്‍ കടന്നുവരുന്നു. അത് അയാളുടെ വ്യക്തിജീവിതത്തെയും ബാധിക്കുന്നു. ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് അയാള്‍ വീണ്ടും പ്രവാസിയാകാന്‍ ഒരുങ്ങുകയാണ്.

മമ്മൂട്ടിയാണ് വേണുവിനെ അവതരിപ്പിക്കുന്നത്. വേണുവിന്റെ ഭാര്യ നന്ദിനിയെ ആശാ ശരതും അവതരിപ്പിക്കുന്നു. ഗോവിന്ദ് പത്മസൂര്യ, ഇര്‍ഷാദ്, സുധീര്‍ കരമന, സുനില്‍ സുഖദ, മംമ്ത മോഹന്‍ദാസ് എന്നിവരാണു മറ്റു താരങ്ങളെ അവതരിപ്പിക്കുന്നത്. ജവാന്‍ ഓഫ് വെള്ളിമലയ്ക്കു ശേഷം മമ്മൂട്ടി നിര്‍മിക്കുന്നചിത്രമാണ് വര്‍ഷം. എറണാകുളത്താണ് ചിത്രീകരണം. മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്. മുന്നറിയിപ്പിനു ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന വ്യത്യസ്തമായൊരു വേഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X