നരസിംഹത്തിന് ശേഷം ഏറ്റവും കൂടതല്‍ അഡീഷനല്‍ ഷോകള്‍ നടത്തിയ ചിത്രം പ്രേമം!!
പ്രേമം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്തവരുണ്ട്. നിവിന്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു, ദയവ് ചെയ്ത് അത്തരം താരതമ്യം നടത്തരുതെന്ന്. എന്നാല്‍ നടത്തേണ്ടിടത്ത് നടത്തുക തന്നെ വേണമല്ലോ...മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച മാസ് ചിത്രമാണ് നരസിഹം. ഇന്ന് പ്രേമം കാണാന്‍ കണ്ട് തിക്കും തിരക്കും ആദ്യമായി അനുഭവിച്ചത് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ന് നരസിഹം ഇറങ്ങിയ സമയത്താണ്.
ആളുകള്‍ അങ്ങനെ കുത്തിയൊലിച്ചു വന്നപ്പോള്‍ അഡീഷനല്‍ ഷോകള്‍ നടത്തിയാണ് തിരക്ക് കുറച്ചത്. നരസിംഹം എന്ന ആ വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ അഡീഷനല്‍ ഷോകള്‍ നടത്തിയിരിക്കുന്നത് പ്രേമം എന്ന ചിത്രത്തിന് വേണ്ടിയാണെന്ന് ലിബേര്‍ട്ട് ഗ്രൂപ്പ് തിയേറ്ററുകളുടെ ഉടമയും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബേര്‍ട്ട് ബഷീര്‍ പറയുന്നു.

നരസിംഹത്തിന് ശേഷം ഏറ്റവും കൂടതല്‍ അഡീഷനല്‍ ഷോകള്‍ നടത്തിയ ചിത്രം പ്രേമം!!
പ്രേമം ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം 33.5 കോടി ഗ്രോസ്സ് കളക്ഷനായി നേടി. കേരളത്തിന് പുറത്തും വിദേശ രാജ്യത്തും പ്രേമം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

നരസിംഹത്തിന് ശേഷം ഏറ്റവും കൂടതല്‍ അഡീഷനല്‍ ഷോകള്‍ നടത്തിയ ചിത്രം പ്രേമം!!
അഞ്ച് കോടിക്കടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് നിര്‍മ്മാതാവിനുള്ള വിഹിതം പതിനഞ്ച് കോടിയാണ്.

നരസിംഹത്തിന് ശേഷം ഏറ്റവും കൂടതല്‍ അഡീഷനല്‍ ഷോകള്‍ നടത്തിയ ചിത്രം പ്രേമം!!
സാറ്റലൈറ്റ് മലയാള സിനിമയുടെ നിലനില്‍പ്പു തന്നെ നിശ്ചയിക്കുന്ന ഈ ഘട്ടത്തില്‍ ഇതുവരെ പ്രേമത്തിന്റെ സാറ്റലൈറ്റ് ആര്‍ക്കും നല്‍കിയിട്ടില്ല. പ്രേമത്തിന്റെ സാറ്റലൈറ്റിന് വേണ്ടി ചാനലുകാരുടെ ക്യൂവാണ്. നിര്‍മാതാക്കള്‍ക്ക് അംഗീകരിക്കാവുന്ന തുക ലഭിച്ചാല്‍ മാത്രമേ സാറ്റലൈറ്റ് നല്‍കൂ എന്നാണത്രെ അന്‍വര്‍ റഷീദ് പറയുന്നത്.

നരസിംഹത്തിന് ശേഷം ഏറ്റവും കൂടതല്‍ അഡീഷനല്‍ ഷോകള്‍ നടത്തിയ ചിത്രം പ്രേമം!!
ഏറ്റവും വേഗത്തില്‍ 25 കോടി പിന്നിട്ട മലയാള ചിത്രമെന്ന വിശേഷണം മറ്റൊരു ചിത്രം വരുന്നതുവരെ ഇനി പ്രേമത്തിനാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെയും ദൃശ്യത്തിന്റെയുമൊക്കെ റെക്കോഡ് പ്രേമം പുഷ്പം പോലെ മറികടക്കുന്ന കാഴ്ചയാണ് കാണുന്നത്.

നരസിംഹത്തിന് ശേഷം ഏറ്റവും കൂടതല്‍ അഡീഷനല്‍ ഷോകള്‍ നടത്തിയ ചിത്രം പ്രേമം!!
കൂടാതെ 25 ദിവസത്തിനുള്ളില്‍ മുപ്പത് കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന ആദ്യത്തെ മലയാള ചിത്രവും ഈ പൂമ്പാറ്റയാണ്.

നരസിംഹത്തിന് ശേഷം ഏറ്റവും കൂടതല്‍ അഡീഷനല്‍ ഷോകള്‍ നടത്തിയ ചിത്രം പ്രേമം!!
സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍ മാര്‍ക്കിനൊപ്പം ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ വിലസുമ്പോഴും, നോമ്പ് കാലമായിട്ടും തിയേറ്ററില്‍ ഒരിടിവും സംഭവിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇങ്ങനെ പോയാല്‍ നൂറാം ദിവസം പിന്നിടാന്‍ പ്രേമത്തിന് ഒരു പാടുമില്ല.

Click it and Unblock the Notifications