ബിഗ് റിലീസായി അഡാറ് ലവ്, പ്രിയ വാര്യര്‍ക്ക് മുന്നിലുള്ളത് മോഹന്‍ലാല്‍ ചിത്രം! റെക്കോര്‍ഡുകള്‍ തകരും!
പ്രിയ വാര്യരെ നായികയാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിനെ സ്വീകരിക്കാന്‍ സമയമായിരിക്കുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. കഴിഞ്ഞ വര്‍ഷത്തെ വാലന്റ്‌റൈന്‍സ് ദിനത്തില്‍ സിനിമ ചിത്രീകരണം നടക്കുകയായിരുന്നെങ്കില്‍ ഇത്തവണത്തെ വാലന്റ്‌റൈന്‍സ് ദിനം ലക്ഷ്യമാക്കിയാണ് സിനിമ എത്തുന്നത്.
ഇതിനിടെ സിനിമയ്‌ക്കെതിരെ വ്യാജ പ്രചരണങ്ങളും ഡിസ്‌ലൈക്കുകളുമെല്ലാം വന്നിരുന്നെങ്കിലും അതൊന്നു സിനിമയെ ബാധിച്ചിരുന്നില്ല. ഒടുവില്‍ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു അഡാറ് ലവ് നാളെ റിലീസ് ചെയ്യുകയാണ്. മോഹന്‍ലാല്‍ ചിത്രം ഒടിയന് ശേഷം മറ്റൊരു റെക്കോര്‍ഡുമായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നതെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം.

ഒരു അഡാറ് ലവ്
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. സോഷ്യല്‍ മീഡിയ വഴി ഓഡിഷന്‍ നടത്തി പുതുമുഖങ്ങളെ കണ്ടെത്തിയാണ് ഒമര്‍ പുതിയ സിനിമ സംവിധാനം ചെയ്തത്. സ്‌കൂള്‍ പശ്ചാതലത്തില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അണിനിരക്കുന്നതെല്ലാം പുതുമുഖങ്ങളാണ്. റിലീസിന് മുന്‍പ് ആഗോളതലത്തില്‍ വമ്പന്‍ പ്രധാന്യത്തോടെ അറിയപ്പെട്ടതോടെ ഒരു അഡാറ് ലവിന്റെ റിലീസും വലിയ വാര്‍ത്തയാവും. സിനിമ റിലീസിനെത്തിക്കാനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്.

ബിഗ് റിലീസ് ചിത്രം
വലിയ താരങ്ങളില്ലാതെ പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച കൊച്ചു ചിത്രമാണ് ഒരു അഡാറ് ലവ്. എന്നാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത സ്വീകാര്യതോടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി 1200 തിയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. ആദ്യമായാണ് മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളില്‍ ഇത്രയേറെ തിയേറ്ററുകളില്‍ ഒരുമിച്ച് ഇറങ്ങുന്നത്. തുടക്കകാരായ ഒരു കൂട്ടം താരങ്ങള്‍ക്ക് വലിയൊരു പ്രചോദനമാവാന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

ഒടിയന്റെ റിലീസ്
ഒരു അഡാറ് ലവിന് മുന്‍പ് ബിഗ് ബജറ്റിലൊരുക്കിയ മോഹന്‍ലാല്‍ ചിത്രം ഒടിയനായിരുന്നു ഇത്രയും വലിയ റിലീസ് ലഭിച്ചിരുന്നത്. ഡിസംബര്‍ പതിനാലിന് റിലീസ് ചെയ്ത സിനിമ കേരളത്തിന് പുറമേ തമിഴിലും തെലുങ്കിലും മൊഴിമാറ്റി എത്തിയിരുന്നു. ലോകത്താകമാനം 3000 തിയറ്ററുകളായിരുന്നു ഒടിയന് ലഭിച്ചിരുന്നത്. അതില്‍ നിന്നും ഒരു അഡാറ് ലവിന് ലഭിക്കുന്ന പ്രധാന്യം എത്രത്തോളമാണെന്ന് വ്യക്തമാവും. സിനിമയ്ക്ക് വേണ്ടിയുള്ള മുന്‍കൂട്ടിയുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചിരിക്കുകയാണ്. നല്ല ട്രെന്‍ഡിംഗാണ് റിലീസിന് മുന്‍പ് തന്നെ ചിത്രം കാണിക്കുന്നത്.

പ്രണയദിനത്തിലെ ചിത്രം
പ്ലസ് ടു സ്‌കൂളില്‍ നടക്കുന്ന പൈങ്കിളി ലൗ സ്റ്റോറിയാണ് ഒരു അഡാറ് ലവിന്റെ ഇതിവൃത്തമാകുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഒരേ സമയം കുടുംബ പ്രേക്ഷകര്‍ക്കും യൂത്തിനും ഇഷ്ടപ്പെടുന്ന എന്റര്‍ടെയിനറായിരിക്കും ഈ ചിത്രം. തമിഴ്‌നാട്ടില്‍ 300 സെന്ററുകള്‍, തെലുങ്കില്‍ 400, കര്‍ണാടകയില്‍ 250 എന്നിങ്ങനെ ഇന്ത്യയില്‍ മാത്രമായി 1200 ഓളം സ്‌ക്രീനുകളിലാണ് ഒരു അഡാറ് ലവ് റിലീസ് ദിവസം പ്രദര്‍ശിപ്പിക്കുന്നത്.

ട്രോളുകളും ഡിസ്‌ലൈക്ക്‌സും
ഒരു അഡാറ് ലവില്‍ നിന്നും ആദ്യം പുറത്ത് വന്ന മാണിക്യ മലരായ പൂവി എന്ന പാട്ടാണ് ഹിറ്റായത്. പിന്നീട് ഒരുപാട് ടീസറുകളും പാട്ടും ട്രെയിലറുമെല്ലാം സിനിമയില്‍ നിന്നും പുറത്ത് വന്നിരുന്നു. എല്ലാത്തിനും സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന പാട്ടിന് അതില്‍ ചെറിയൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്. ഇത്തവണ ഡിസ്‌ലൈക്കുകളുടെ എണ്ണം കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഡിസ്‌ലൈക്ക് ലഭിക്കാന്‍ കാരണം പ്രിയ പ്രകാശ് വാര്യര്‍ ആണെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ ആദ്യ സിനിമ റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ വിമര്‍ശിക്കുന്നതില്‍ കഴമ്പില്ലെന്ന് നടിയും തുറന്ന് പറഞ്ഞിരുന്നു. എന്തായാലും ഫെബ്രുവരി പതിനാല് ഒരു അഡാറ് ലവിനെ ലോകം വാഴ്ത്തുന്ന ദിവസമാണോ എന്ന് അറിയാന്‍ കാത്തിരുന്ന് കാണാണം.


Click it and Unblock the Notifications