ഒരു ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ വീണ്ടും
ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നതായി വാര്‍ത്തകള്‍. നവാഗതനായ സുനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കാവ്യ വീണ്ടും തിരിച്ചെത്തുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്ത 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന ചിത്രത്തിന് ശേഷം കാവ്യയ്ക്ക് പറയാന്‍ കാര്യമായ വിജയം ഉണ്ടായിരുന്നില്ല. അതിന് ശേഷം ലോക്പാല്‍, പ്ലെയര്‍, ബ്രേക്കിങ് ന്യൂസ് ലൈവ്, അഞ്ചു സുന്ദരികള്‍ എന്നീ സിനിമകള്‍ ചെയ്‌തെങ്കിലും കാവ്യ എന്ന നടിയുടെ വിജയം അതിലൊന്നുമുണ്ടായില്ലെന്നു തന്നെ പറയാം.

വിവാഹവും വിവാഹ മോഹനവുമൊക്കെയായി തിരിച്ചുവന്നതിന് ശേഷം കാവ്യ സെലക്ടീവാകുകയായിരുന്നു. ഇക്കഴിഞ്ഞ രണ്ട്് വര്‍ഷമായി തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ കാവ്യ അഭിനയിച്ചുള്ളൂ. അതിനിടയില്‍ വിവാഹത്തെ കുറിച്ചും മറ്റുമായി വന്ന ഗോസിപ്പുകളും കാവ്യയെ പിന്നോട്ട് വലിച്ചു.
പക്ഷെ സിനിമയില്‍ നിന്ന് അവധിയെടുത്ത് മാറി നില്‍ക്കുമ്പോള്‍ കാവ്യ പഠനവും നൃത്തവുമായി മറ്റൊരു ലോകം കണ്ടെത്തുകയായിരുന്നു. ഇടയില്‍ സാമൂഹ്യ പ്രതിബന്ധതയുള്ള വിഷയങ്ങളിലും ഇടപെട്ട് സമൂഹത്തിലേക്കിറങ്ങി.
ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന സിനിമയും സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമാണ്. അടച്ചുപൂട്ടാന്‍ പോകുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കഥയാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലൂടെ പറയുന്നത്.


Click it and Unblock the Notifications











