മമ്മൂട്ടിയെ പഴശ്ശിരാജയാക്കിയ ഹരിഹരന്‍ കുഞ്ചന്‍ നമ്പ്യാരുമായെത്തുന്നു! ആരാവും നായകന്‍? കാണൂ!
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഹരിഹരന്‍. പഴിശ്ശിരജയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്‍രെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം വെള്ളിത്തിരയിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പഴശ്ശിരാജയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി സ്യമന്തകമെന്നൊരു സിനിമയൊരുക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും എന്തുകൊണ്ടോ അത് യാഥാര്‍ത്ഥ്യമായിരുന്നില്ല. അതിന് ശേഷമാണ് പുതിയ പ്രഖ്യാപനമെത്തിയിട്ടുള്ളത്.
35 വയസ്സ് മുതലുള്ള കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥയുമായാണ് അദ്ദേഹമെത്തുന്നത്. ചിത്രത്തില്‍ നായകനായി ആരെത്തുമെന്നറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമയുടെ താരനിര്‍ണ്ണയം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും നായകനായി ആരെത്തുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. കെ ജയകുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അഭിനയവും തുള്ളലുമൊക്കെയായി ഒട്ടേറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് നമ്പ്യാരുടേത്. ഒരു താരത്തെക്കൊണ്ട് തന്നെ ഈ വേഷം പൂര്‍ണ്ണമായും ചെയ്യിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

സിനിമയിലെ നായകനെക്കുറിച്ച് പല പേരുകളും മനസ്സിലുണ്ടെന്നും അതൊരു സര്‍പ്രൈസായി തുടരട്ടെയെന്നും അദ്ദേഹം പറയുന്നു. മൂന്ന് നായികമാരാണ് സിനിമയ്ക്കായി അണിനിരക്കുകയ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനും താരനിര്‍ണ്ണയത്തെക്കുറിച്ച് അറിയുന്നതിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











