»   » കള്ളന്‍ കഥാപാത്രങ്ങളോട് ഒരു ആരാധനയാണ്; സൈജു കുറുപ്പ്

കള്ളന്‍ കഥാപാത്രങ്ങളോട് ഒരു ആരാധനയാണ്; സൈജു കുറുപ്പ്

Posted By: Sanviya
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജുവിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനോജ് മാത്യു എന്ന കഥാപാത്രത്തിന് ശേഷം സൈജു കുറുപ്പ് കള്ളന്‍ വേഷമിടുന്നു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹീം എന്ന ചിത്രത്തിലാണ് സൈജു കുറുപ്പ് കള്ളനാകുന്നത്. കള്ളന്‍ എന്നാല്‍ ഹൈടെക് കള്ളന്റെ വേഷം.

ഇത്തരത്തിലുള്ള കള്ളന്‍ വേഷങ്ങളുടെ ആരാധകനാണ്. സംവിധായകന്‍ സാജിദ് വേഷം ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ മറ്റൊന്ന് ചിന്തിച്ചിക്കാതെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു- സൈജു കുറുപ്പ് പറയുന്നു.

saiju-kurupu

ജയസൂര്യയാണ് ചിത്രത്തില്‍ നായകന്‍. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹീം എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുക. ജോജു ജോര്‍ജ്, സുനില്‍ സുഖദ, സൂരജ് ഹാരിസ്, രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

English summary
After playing cop, Saiju Kurup turns burglar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam