»   » ജീത്തു ജോസഫിന്റെ തിരക്കഥയില്‍ അന്‍സാര്‍ ഖാന്‍ സംവിധാനം,ജയില്‍ പുള്ളികളായി ഇന്ദ്രജിത്തും ബിജു മേനോനും

ജീത്തു ജോസഫിന്റെ തിരക്കഥയില്‍ അന്‍സാര്‍ ഖാന്‍ സംവിധാനം,ജയില്‍ പുള്ളികളായി ഇന്ദ്രജിത്തും ബിജു മേനോനും

Posted By: Sanviya
Subscribe to Filmibeat Malayalam

ജീത്തു ജോസഫിന്റെ തിരക്കഥയില്‍ അന്‍സര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുവരും കുറ്റവാളികളുടെ വേഷത്തില്‍ എത്തുന്ന ചിത്രം വളരെ രസകരമായ കഥയാണ് പറയുന്നത്.

തടവു പുള്ളികളായ ഇരുവരെയും പീരുമേട്ടില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടു പോകുന്നതാണ് ചിത്രത്തില്‍. ഇന്ദ്രജിത്തിനെയും ബിജു മേനോനെയും ചുറ്റി പറ്റിയാണ് കഥ. അതുകൊണ്ട് തന്നെ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങള്‍ കുറവായിരിക്കും.

biju-indrajith

രണ്ട് കഥാപാത്രങ്ങളും വനത്തിലൂടെയുള്ള യാത്രയുമാണ് ചിത്രത്തില്‍ പറയുന്നത്. കൂടുതല്‍ കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന തിരക്കഥയായിരിക്കും ചിത്രത്തിലേതെന്ന് ജീത്തു ജോസഫ് പറയുന്നു.

ആഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ചിത്രത്തിലെ കഥാപാത്രങ്ങളെയും മറ്റും ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും വനത്തില്‍ തന്നെയാണ്. ഇപ്പോള്‍ ചിത്രത്തിന് വേണ്ടി ലൊക്കേഷന്‍ തിരയുന്ന തിരക്കിലാണെന്ന് സംവിധായകന്‍ അന്‍സാര്‍ പറയുന്നു.

English summary
After playing cops, Indrajith to essay a convict.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam