സന്തോഷവും അഭിമാനവും!! പത്മ പുരസ്കാരം ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് ലാലേട്ടൻ, കാണൂ
തന്റെ സിനിമ ജീവിതത്തിൽ തന്നോട് ഒപ്പം നിന്ന എല്ലാവർക്കും തന്റെ ആരാധകർക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്.
Recommended Video

പ്രേംനസീറിന് ശേഷം വീണ്ടും മലയാള സിനിമയിലേയ്ക്ക് ഒരു പത്മപുരസ്കാരം കൂടി എത്തുകയാണ്. മലയാളികളുടെ പ്രിയ തരം മോഹൻലാലിലൂടെയാണ് പത്മഭൂഷൻ അവാർഡ് ഇക്കുറി മലയാള സിനിമയിൽ എത്തുന്നത്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാള മണ്ണിലേയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്. 1983 ലാണ് നിത്യഹരിത നായകൻ പ്രേംനസീറിന് പത്മഭൂഷൻ പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് 2002 ൽ യേശുദാസിനു ലഭിച്ചു.

പുരസ്കാരം ലഭിച്ചതിൽ എല്ലാവരോടും നന്ദി അറിയിക്കുകയാണ് താരം. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ സിനിമ ജീവിതത്തിൽ തന്നോട് ഒപ്പം നിന്ന എല്ലാവർക്കും തന്റെ ആരാധകർക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്.
മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബികടലിന്റെ സിംഹം ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം ഹൈദരാബാദിലാണ്. വർഷങ്ങൾക്ക് മുൻപ് പ്രിയദർശൻ മോഹൻലാൽ ചിത്രമായ കാക്കകുയിലിന്റെ ചിത്രീകരണം ഹൈദരാബാദിൽവെച്ച് നടക്കുമ്പോഴായിരുന്നു താരത്തിന് പത്മശ്രീ ലഭിച്ചത്. ഈ അവസരത്തിൽ ലാലേട്ടൻ അതും ഓർമിക്കുന്നു. തന്റെ മുന്നോട്ടുളള യാത്രയിൽ ഈ പുരസ്കാരം വലിയ പ്രചോദമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. മോഹൻലാലിനെ കൂടാതെ ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ നമ്പിനാരായണനും പത്മഭൂഷന് അർഹനായിട്ടുണ്ട്.


Click it and Unblock the Notifications











