റിമാന്റില്‍ കഴിയുമ്പോള്‍ ശ്വേത ബസു എഴുതിയ കവിത

By Aswathi

ചരിത്രത്തിലെ പല പ്രകത്ഭരും എഴുത്തുകാരായിട്ടുള്ളത് ജയിലില്‍ ഇരുട്ടഴികളില്‍ കഴിയുമ്പോഴാണ്. അങ്ങനെ പുറത്തിറങ്ങിയതൊക്കെ മികച്ച സൃഷ്ടികളും. സാഹിത്യലോകത്തിന് ഇതാ അങ്ങനെ ഒരു എഴുത്തുകാരിയെ കൂടെ ലഭിയ്ക്കുന്നു.

വേശ്യാവൃത്തിക്കിടെ അറസ്റ്റിലായി, ഇപ്പോള്‍ പുറത്തിറങ്ങിയ ശ്വേത ബസുവാണ് റിമാന്റില്‍ കഴിയവെ കവിതയെഴുതിയത്. 'ദി ക്ലിഫ്' എന്ന് പേരിട്ടിരിക്കുന്ന കവിതയില്‍ താനൊരു വലിയ പാറയ്ക്ക് മുകളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നതായാണ് ശ്വേത ചിത്രീകരക്കുന്നത്. ശ്വേത ബസുവിന്റെ കവിതയുടെ ആശയം താഴെ പറയുന്നു:

swetha-basu

ഒരു കാടിന് നടുവില്‍, പാറയ്ക്ക് മുകളില്‍ ഞാന്‍ ഒറ്റപ്പെട്ടുനില്‍ക്കുകയാണ്. കാട്ടിലെ ഗോത്രവര്‍ഗ്ഗക്കാര്‍ എന്നോട് പാറയ്ക്ക് മുകളില്‍നിന്ന് താഴേയ്ക്ക് എടുത്ത് ചാടാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഞാന്‍ താഴേയ്ക്ക് നോക്കി, നഗ്നമായ, തണുത്ത് വിറയ്ക്കുന്ന കടല്‍ താഴെ വാ പൊളിച്ച് എന്നെ വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ്. പിന്നില്‍ നിന്നുള്ള അലര്‍ച്ച ദുസ്സഹമായി. ആ പരിസരം മുഴുവന്‍ ഇരുണ്ടു. ഒടുവില്‍ താഴേയ്ക്ക് ചാടാന്‍ ഞാന്‍ തീരുമാനിച്ചു.

അപ്പോഴാണ് വടക്ക് ഒരു നക്ഷത്രത്തെ കണ്ടത്. അതിനെ കണ്ടപ്പോള്‍ എന്നെ കാത്തിരിക്കുന്ന, ചിരിക്കുന്ന, സന്തോഷം നല്‍കുന്ന എന്റെ വീടിനെ കുറിച്ച് ഞാനോര്‍ത്തു. നില്‍ക്കൂ എനിക്കെന്റെ വീട്ടിലേക്ക് പോകണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. പക്ഷെ അപ്പോഴും പിന്നില്‍ നിന്ന് എന്നോട് ഭീഭത്സമായി അലറി, ചാടൂ ചാടൂ എന്ന്. ഞാനവരെ നോക്കി പുഞ്ചിരിച്ചു, സഹതപിച്ചു. അവര്‍ക്കറിയില്ലല്ലോ എനിക്ക് ചിറകുകളുള്ള കാര്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X