»   » പുണ്യാളാന്‍ അഗര്‍ബത്തീസിന് ശേഷം ജോയേട്ടനും ഗ്രീനുവും സു സു സുധിയില്‍

പുണ്യാളാന്‍ അഗര്‍ബത്തീസിന് ശേഷം ജോയേട്ടനും ഗ്രീനുവും സു സു സുധിയില്‍

Posted By:
Subscribe to Filmibeat Malayalam

2013ല്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ജയസൂര്യ നായകനായി എത്തിയ ചിത്രത്തില്‍ അജു വര്‍ഗ്ഗീസും ഒരു പ്രധാന വേഷം ചെയ്തിരുന്നു. ജോയേട്ടന്‍ എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ചപ്പോള്‍ ഗ്രീനുവായിട്ടാണ് അജു എത്തിയത്.

ഇപ്പോഴിതാ വീണ്ടും രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ ജോയേട്ടനും ഗ്രീനുവിനും ശേഷം ഇപ്പോള്‍ സുധിയും ഗ്രയ്ഗണ്‍ ദാസുമായാണ് ജയസൂര്യയും അജു വര്‍ഗീസും എത്തുന്നത്.


jayasurya-ajuvarghese

ചിത്രത്തില്‍ ഒരു വിക്കന്റെ വേഷമാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഒരു വിക്കനായി എത്തുന്ന കഥാപാത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നതും വാസ്തവം. സുധീന്ദ്രന്‍ എന്ന സുഹൃത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് ഈ ചിത്രമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.ശിവദയും സ്വാതിയുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. അജു വര്‍ഗീസിന് പുറമേ മുകേഷ്, കെപിഎസി ലളിതാ, സുനില്‍ സുഗത എന്നിവരും ചിത്രത്തില്‍ മറ്റ് വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഡ്രീംസ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യ നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 20ന് തിയേറ്ററില്‍ എത്തും.

English summary
After Punyalan Agarbattis, Jayasurya and Aju varghese su su sudhi vathmeekam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam