For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവത്തിന് പിന്നാലെ വീണ്ടും ആശുപത്രിയില്‍; ഒരു സര്‍ജറിയ്ക്ക് വേണ്ടി ആശുപത്രിയിലാണെന്ന് സൗഭാഗ്യ

  |

  മകളുടെ ജനനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളുമായിട്ടാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുന്‍ സോമശേഖറും എത്താറുള്ളത്. നടി താരകല്യാണിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ സൗഭാഗ്യ 2020 ഫെബ്രുവരിയിലാണ് വിവാഹിതയാവുന്നത്. അമ്മയുടെ ഡാന്‍സ് സ്‌കൂളില്‍ പഠിച്ച അര്‍ജുനുമായി പ്രണയത്തിലായ താരപുത്രി വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതയാവുകയായിരുന്നു. അന്ന് മുതലിങ്ങോട്ട് താരകുടുംബത്തിന്റെ വിശേഷങ്ങളാണ് ഇരുവരും പങ്കുവെച്ചിരുന്നത്.

  കഴിഞ്ഞ നവംബറിലാണ് സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകള്‍ക്ക് സുധര്‍ശന എന്ന പേരിട്ടത് മുതലിങ്ങോട്ട് എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാലിപ്പോള്‍ താന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണെന്നും ഒരു സര്‍ജറി ഉണ്ടെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് സൗഭാഗ്യ. നടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

  'ഒരു സര്‍ജറിയ്ക്ക് വേണ്ടി ജിജി ഹോസ്പിറ്റലില്‍ ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. വൈകാതെ തിരിച്ച് വരാം. ഒരു ആഴ്ചയ്‌ത്തേക്ക് എന്നെ മിസ് ചെയ്യും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ എനിക്ക് വേണം' എന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയില്‍ സൗഭാഗ്യ പറയുന്നത്. താരപുത്രിയുടെ ഈ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. എന്ത് പറ്റിയത് കൊണ്ടാണ് സര്‍ജറി വേണ്ടി വന്നതെന്നും ആശുപത്രിയിലെ പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണെന്നും തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന് വരികയാണ്.

  രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് സൗഭാഗ്യയ്ക്കും കുടുംബത്തിനും കൊവിഡ് പോസിറ്റീവ് ആവുന്നത്. ആദ്യം സൗഭാഗ്യയ്ക്കും പിന്നീട് ഭര്‍ത്താവിനും അമ്മയ്ക്കും കുഞ്ഞിനുമൊക്കെ കഠിനമായ പനിയാണ് വന്നത്. മകള്‍ക്ക് കൂടി വന്നപ്പോള്‍ പേടിച്ച് പോയെങ്കിലും വലിയ കുഴപ്പമൊന്നുമില്ലാതെ എല്ലാവരും ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. ഇക്കാര്യങ്ങളൊക്കെ യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ സൗഭാഗ്യ പറഞ്ഞിരുന്നു. തന്നെ പോലെ നവജാത ശിശുക്കള്‍ ഉള്ള അമ്മമാര്‍ക്ക് കൊവിഡ് വന്നാല്‍ അതിനെ തരണം ചെയ്യാന്‍ ഈ വീഡിയോ സഹായകമായേക്കും എന്ന് സൂചിപ്പിച്ച് കൊണ്ടാണ് താരമെത്തിയത്.

  ബിഗ് ബോസ് എന്ന് തുടങ്ങും, മത്സരാര്‍ഥികള്‍ ആരൊക്കെയാണ്? തൊണ്ണൂറ് ശതമാനം സാധ്യതയുള്ളത് ഇവരാണ്

  അതേ സമയം സൗഭാഗ്യയുടെ സര്‍ജറി എന്തിനായാലും വേഗം ആരോഗ്യം വീണ്ടെടുക്കട്ടേ എന്ന് ആശംസിക്കുകയാണ് ആരാധകര്‍. കൂടുതല്‍ വിശദാംശങ്ങള്‍ താരങ്ങള്‍ തന്നെ പങ്കുവെക്കുമെന്നാണ് കരുതുന്നത്. മുന്‍പ് പ്രസവത്തിന് വേണ്ടി ആശുപത്രയില്‍ എത്തിയത് മുതലിങ്ങോട്ട് ഓരോ നിമിഷവും യൂട്യൂബ് വീഡിയോയിലൂടെ താരങ്ങള്‍ പങ്കുവെച്ചിരുന്നു. മകള്‍ സുധര്‍ശനയുടെ കൂടെയുള്ള ഡാന്‍സ് വീഡിയോ ആണ് ഏറ്റവുമധികം തരംഗമായി മാറിയത്. ഇതിന്റെ പേരില്‍ താരദമ്പതിമാര്‍ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിയും വന്നിരുന്നു. ഏറ്റവും ഒടുവില്‍ മകള്‍ ആദ്യമായി ആറ്റുകാല്‍ പൊങ്കാല ഇട്ട വീഡിയോയും താരങ്ങള്‍ പങ്കുവെച്ചിരുന്നു.

  അഞ്ജുവിന്റെ ചുണ്ടിന്റെ മധുരം നുണഞ്ഞ് ശിവന്‍; ഇനിയെങ്കിലും ഒര്‍ജിനല്‍ ഭാര്യ-ഭര്‍ത്താവായി ജീവിക്കാന്‍ വിടൂ

  Recommended Video

  സേതുരാമായ്യർക്കൊപ്പം വിക്രം ആയി ജഗതി കൂടെ ചാക്കോയും

  മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് താരകല്യാണിന്റേത്. നടിയുടെ ഭര്‍ത്താവ് രാജ് കല്യാണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അന്തരിച്ചത്. പിന്നീട് താര സീരിയലുകളിലും സിനിമയിലും സജീവമായി. മകള്‍ സൗഭാഗ്യ ഡബ്‌സ്മാഷ് വീഡിയോസിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇനിയും അഭിനയ ജീവിതത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും സൗഭാഗ്യയുടെ എന്‍ട്രിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചക്കപ്പഴം പരമ്പരയിലൂടെ അര്‍ജുന്‍ സോമശേഖര്‍ അഭിനയത്തിലേക്ക് എത്തിയിരുന്നു.

  Read more about: sowbhagya venkitesh
  English summary
  After Recovered From Covid, Now Sowbhagya Venkitesh Admitted At Hospital For A Surgery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X