»   » 'സിനിമ ഇറങ്ങിയ ശേഷം ചുമട്ട് ജോലിക്ക് പോകാന്‍ സമയമില്ല; നന്നായി എന്ന് പറയുമ്പോള്‍ പേടി'

'സിനിമ ഇറങ്ങിയ ശേഷം ചുമട്ട് ജോലിക്ക് പോകാന്‍ സമയമില്ല; നന്നായി എന്ന് പറയുമ്പോള്‍ പേടി'

Written By:
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ എന്ന ചിത്രം റിലീസായതോടെ മറഞ്ഞിരുന്ന ഒരുപാട് കലാകാരന്മാരെ വെളിച്ചത്ത് കൊണ്ടുവരാന്‍ സാധിച്ചു. വര്‍ഷങ്ങളായി ജൂനിയര്‍ ആര്‍സ്റ്റുകളായി ക്യാമറയുടെ വെളിച്ചത്തില്‍ എത്താത്ത താരങ്ങള്‍ക്കൊപ്പം ഒത്തിരി പുതമുഖ താരങ്ങളെയും എബ്രിഡ് ഷൈന്‍ പരിചയപ്പെടുത്തി. അതില്‍ പ്രധാനിയാണ് അരിസ്റ്റോ സുരേഷ്

തിരുവനന്തപുരം അരിസ്റ്റോ ജംഗഷനില്‍ ചുമട്ടു തൊഴിലാളിയായ സുരേഷ് 'മുത്തേ പൊന്നേ പിണങ്ങല്ലേ നീ' എന്ന ഒറ്റപ്പാട്ടോടെയാണ് കേരളത്തിലെ യൂത്തിനിടയില്‍ പോലും താരമായത്. ആക്ഷന്‍ ഹീറോ ബിജു റിലീസായതിന് ശേഷം ചുമട്ട് ജോലിക്ക് പോകാന്‍ സമയം കിട്ടുന്നില്ല എന്നാണ് സുരേഷ് പറയുന്നത്.

'സിനിമ ഇറങ്ങിയ ശേഷം ചുമട്ട് ജോലിക്ക് പോകാന്‍ സമയമില്ല; നന്നായി എന്ന് പറയുമ്പോള്‍ പേടി'

സിനിമയുമായി ബന്ധമുള്ള ബോബി മോഹന്‍ എന്നയാളാണ് തന്നെ എബ്രിഡ് ഷൈനിന് പരിചയപ്പെടുത്തിയത്. അപ്പോള്‍ അദ്ദേഹം എന്റെ കഥാപാത്രത്തെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്നു. ഓഡിഷന്‍ നടത്തി തിരഞ്ഞെടുത്തു

'സിനിമ ഇറങ്ങിയ ശേഷം ചുമട്ട് ജോലിക്ക് പോകാന്‍ സമയമില്ല; നന്നായി എന്ന് പറയുമ്പോള്‍ പേടി'

തിരക്കഥാകൃത്തായോ മറ്റോ സിനിമയില്‍ വരണം എന്ന് മനസ്സിലുണ്ടായിരുന്നെങ്കിലും അഭിനയം എന്ന മോഹം സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല എന്ന് സുരേഷ് പറയുന്നു. ഒന്ന് രണ്ട് തിരക്കഥകളും എഴുതിയിട്ടുണ്ടത്രെ.

'സിനിമ ഇറങ്ങിയ ശേഷം ചുമട്ട് ജോലിക്ക് പോകാന്‍ സമയമില്ല; നന്നായി എന്ന് പറയുമ്പോള്‍ പേടി'

കഥാപാത്രം നന്നായി എന്നാണ് എല്ലാവരും പറയുന്നത്. വളരെ ഒറിജിനാലിറ്റി തോന്നുന്നു എന്നൊക്കെ പറയുമ്പോള്‍ തനിക്ക് പേടിയുമുണ്ടെന്ന് സുരേഷ് പറയുന്നു. അത് നിലനിര്‍ത്തി പോകണമല്ലോ എന്നോര്‍ക്കുമ്പോഴാണ് പേടി

'സിനിമ ഇറങ്ങിയ ശേഷം ചുമട്ട് ജോലിക്ക് പോകാന്‍ സമയമില്ല; നന്നായി എന്ന് പറയുമ്പോള്‍ പേടി'

ആക്ഷന്‍ ഹീറോ ബിജു റിലീസായതിന് ശേഷം ഓഫറുകള്‍ ധാരാളം വരുന്നുണ്ടത്രെ. പേടി കാരണം പല ചിത്രങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി എന്നും നടന്‍ പറയുന്നു.

'സിനിമ ഇറങ്ങിയ ശേഷം ചുമട്ട് ജോലിക്ക് പോകാന്‍ സമയമില്ല; നന്നായി എന്ന് പറയുമ്പോള്‍ പേടി'

സിനിമാ നടനായ ശേഷം തിരക്കേറെയാണ്. വനിതാ ഫിലിം അവാര്‍ഡില്‍ പാട്ടു പാടി. വഴിയെ പോകുമ്പോള്‍ ആരാധകരുടെ സ്‌നേഹ പ്രകടനം. സിനിമ റിലീസായ ശേഷം ചുമട്ടു ജോലിക്ക് പോകാന്‍ സമയം കിട്ടുന്നില്ല എന്നും സുരേഷ് പറഞ്ഞു.

'സിനിമ ഇറങ്ങിയ ശേഷം ചുമട്ട് ജോലിക്ക് പോകാന്‍ സമയമില്ല; നന്നായി എന്ന് പറയുമ്പോള്‍ പേടി'

സുരേഷിനെ ഹിറ്റാക്കിയ ആ പാട്ട് ഒന്ന് കൂടെ കണ്ടുകൊണ്ട് ആസ്വദിയ്ക്കാം

English summary
After the release of Action Hero Biju i didn't get time enough says Aristo Suresh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam