ആത്മഹത്യക്ക് ശ്രമിച്ച ഉദയനിധി ദേ നയന്‍സിനൊപ്പം ജീവനോടെ, കാണൂ
ഉദയനിധി സ്റ്റാലിനെ 'ആത്മഹത്യ ചെയ്യിപ്പിച്ച' ഗോസിപ്പുകാര്‍ക്ക് ചുട്ട മറുപടിയുമായി ഉദയനിധിയും ഭാര്യയും രംഗത്ത്. ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും ചില മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്ത കെട്ടിച്ചമച്ചതെന്നും ഉദയനിധിയുടെ ഭാര്യ ട്വീറ്റ് ചെയ്തു.
ഇത്തരം വാര്‍ത്തകള്‍ കെട്ടി ചമയ്ക്കുന്നതിനും അത് സത്യമാണോ എന്നറിയാന്‍ തന്നെ വിളിയ്ക്കുന്നതിനും വേണ്ടി സമയം പാഴാക്കേണ്ടെന്നും ഉദയനിധിയുടെ ഭാര്യ മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കി.

ഉദയനിധിയാകട്ടെ 'നന്‍ബെന്‍ടാ' എന്ന തന്റെ ചിത്രത്തിന്റെ സെറ്റില്‍ നയന്‍താരയ്ക്കും സന്താനത്തിനുമൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആത്മഹത്യ വാര്‍ത്തയോട് മധുരമായി പ്രതികരിച്ചു. നയന്‍സുമൊത്തുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ ഗോസിപ്പുകള്‍ അവസാനിയ്ക്കുമെന്നാണ് ഉദയനിധി പ്രതീക്ഷിയ്ക്കുന്നത്.
നയന്‍സും സ്റ്റാലിനും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രമാണ് നന്‍ബെന്‍ടാ. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും നയന്‍താര പിന്മാറിയതും ബന്ധം കണ്ടെത്തിയ ഭാര്യ ശകാരിച്ചതും ഉദയനിധിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നുമായിരുന്നു ഗോസിപ്പ്. തുടര്‍ന്ന് ഉറക്കഗുളിക കഴിച്ച് നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു ഗോസിപ്പ്.


Click it and Unblock the Notifications











