സണ്ണി ലിയോണിന് പിന്നാലെ ശ്രുതി ഹാസനും; ചലഞ്ച് ഏറ്റെടുത്ത് താരം

സമൂഹ മാധ്യമങ്ങളിലെ ട്രെൻഡ് അനുസരിച്ച് വീഡിയോകളും റീൽസും ചെയ്യുന്നത് സെലിബ്രറ്റികളുടെ പതിവാണ്. ഇതിനകം ഇത്തരം നിരവധി റീലുകൾ സെലിബ്രറ്റികൾ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ലോക്ഡൗൺ കാലത്തായിരുന്നു താരങ്ങൾ റീലിസുകളൂടെ കൂടുതലായി പ്രേക്ഷകരിലെത്തിയത്.

ചിലർ രസകരമായ വീഡിയോകൾ ചെയ്യുമ്പോൾ ചിലർ വർക്ക് ഔട്ട് വീഡിയോകൾ പുറത്തിറക്കി. ചിലരാവട്ടെ വെറുതെ ലൈവിൽ വന്ന് വിശേഷങ്ങളും പറയാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ മറ്റൊരു റീൽസിന്റെ പിറകെയാണ് സെലിബ്രറ്റികൾ.

sunny leone

കണ്ണാടിക്ക് മുന്നിൽ കാലുയർത്തി വൈ പോസിൽ നിൽക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ട്രെൻഡിം​ഗ്. താരങ്ങളോരോന്നായി ഇത് അനുകരിച്ച് കൊണ്ടിരിക്കുകയാണ്. നടി സണ്ണി ലിയോണാണ് ഈ റീൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ആദ്യ താരങ്ങളിലെരാൾ. വൈ ചലഞ്ച് എന്ന ക്യാപ്ഷനോടെയായിരുന്നു സണ്ണി റീൽ പങ്കുവെച്ചത്. പിന്നാലെ നടി ശ്രുതി ഹാസനും ഇതേ റീൽ ചെയ്തു. ഇതിനകം രണ്ട് റീലുകളും വൈറലായിട്ടുണ്ട്.

sruthi haasan and suuny leone

സമൂഹ മാധ്യമങ്ങളിൽ ഒരു പോലെ സജീവമാണ് ശ്രുതി ഹാസനും സണ്ണി ലിയോണും. ബോളിവുഡ് സിനിമകൾക്ക് പുറമെ ഇപ്പോൾ‌ തെന്നിന്ത്യൻ സിനിമകളിലും സണ്ണി ലിയോൺ എത്തുന്നുണ്ട്. നടിയുടെ ഓഹ് മൈ ​ഗോസ്റ്റ് എന്ന ചിത്രം തിയറ്റർ റിലീസിനൊരുങ്ങുകയാണ്.

മറ്റൊരു തെലുങ്ക് ചിത്രത്തിലും നടി ഒപ്പു വെച്ചിട്ടുണ്ടെന്നാണ് വിവരം. മറു വശത്ത് ശ്രുതിയും തെന്നിന്ത്യയിൽ തിരക്കിലാണ്. പ്രഭാസിനൊപ്പമെത്തുന്ന സലാർ ആണ് ശ്രുതി ഹാസന്റെ അടുത്ത ചിത്രം. കഴിഞ്ഞ വർഷങ്ങളിലായി പറയത്തക്ക ഹിറ്റുകളൊന്നുമില്ലാത്ത ശ്രുതി ഏറെ പ്രതീക്ഷയോടെയാണ് സലാറിന്റെ റിലീസിനെ നോക്കിക്കാണുന്നത്.

synny leone

2010 ന് ശേഷം തെന്നിന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് ശ്രുതി ഹാസൻ മുൻനിര നായിക നടിയായി വളർന്നത്. 2011 ൽ തെലുങ്ക് ചിത്രങ്ങളായ അന​ഗം​ഗ ഒ ധീരിദു, ഓ മൈ ഫ്രണ്ട്, തമിഴ് ചിത്രം ഏഴാം അറിവ് എന്നീ ചിത്രങ്ങളിൽ ശ്രുതി ഹാസൻ നായികയായെത്തി. തെലുങ്കിലും തമിഴിലുമാണ് ശ്രുതി കൂടുതൽ വേഷങ്ങൾ ചെയ്തത്.

3, സിം​ഗ് 3, വേതാളം, ഏഴാം അറിവ് തുടങ്ങിയവയാണ് ശ്രുതിയുടെ തമിഴ് ചിത്രങ്ങൾ. ​ഗബ്ബർ സിം​ഗ്, ബലപു, യെവഡു, റേസ് ​ഗപരാം, ശ്രീമന്തുടു, പ്രേമം, ക്രാക്, വക്കീൽ സാബ് തുടങ്ങിയവയാണ് നടിയുടെ തെലുങ്ക് ചിത്രങ്ങൾ. ഡി ഡേ, ​ഗബ്ബാർ ഈസ് ബാക്ക്, വെൽക്കം ബാക്ക് തുടങ്ങിയവ ഹിന്ദി ചിത്രങ്ങളിലും നടി അഭിനയിച്ചു.

കമൽ‌ ഹാസന്റെ മകളാണെങ്കിലും അദ്ദേഹത്തിന്റെ പേര് പറഞ്ഞ് താൻ ഇതുവരെ സിനിമകളിൽ അവസരം വാങ്ങിയിട്ടില്ലെന്ന് ശ്രുതി ഹാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കമൽഹാസന്റെ മകൾ എന്ന ലേബൽ സിനിമയിലേക്കെത്താൻ സഹായിച്ചിട്ടുണ്ട്. പക്ഷെ സിനിമകളിൽ അവസരം തേടാനോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ കമൽ ഹാസന്റെ പേര് ഉപയോ​ഗിച്ചിട്ടില്ലെന്ന് ശ്രുതി ഹാസൻ പറഞ്ഞിരുന്നു.

മറ്റെല്ലാവരെയും പോലെ തന്നെയാണ് സിനിമാ വ്യവസായത്തിൽ ഞാൻ‌ നിലനിൽക്കുന്നത്. കമൽഹാസൻെറ മകളെന്ന പേര് ഒരുകാലത്ത് തനിക്ക് വലിയ ഉത്തരവാദിത്വവും ബാധ്യതയുമായിരുന്നെന്നും ശ്രുതി പറഞ്ഞിരുന്നു.

Recommended Video

Dilsha On Dr. Robin: റോബിൻ കല്യാണത്തിന് നിർബന്ധിച്ചു, എനിക്ക് സമയം വേണം | *BiggBoss

താരപുത്രിയാവുന്നത് വിലകൂടിയ ബാ​ഗ് കൈയിൽ വെക്കുന്നത് പോലെയാണെന്നാണ് ശ്രുതി പറഞ്ഞത്. വില കൂടിയ ബാ​ഗായതിനാൽ നിലത്ത് വെക്കാൻ പറ്റില്ല. പക്ഷെ ബാ​ഗ് നിറയണമെങ്കിൽ അതിൽ നമ്മളുടെ സാധനങ്ങൾ തന്നെ നിറയ്ക്കേണ്ടി വരുമെന്നും ശ്രുതി ചൂണ്ടിക്കാട്ടിയിരുന്നു.

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X