മരക്കാര്‍ അല്ല, സന്തോഷ് ശിവന്റെ അടുത്ത ചിത്രം തലൈവര്‍ക്കൊപ്പം! വെളിപ്പെടുത്തലുമായി സംവിധായകന്‍!!

മലയാളത്തിലെ പ്രമുഖനായ സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ ആണ്. കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുകയാണ്. സന്തോഷിന്റെ അടുത്ത സിനിമ ഏതാണെന്ന് കരുതി കാത്തിരുന്നവര്‍ക്കായി സന്തോഷ് ശിവന്‍ തന്നെ ആ വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ്.

സന്തോഷ് ശിവന്റെ അടുത്ത സിനിമ തമിഴ്‌നാടിന്റെ തലൈവര്‍ രജനികാന്തിനൊപ്പമാണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. രജനി സാറിനൊപ്പം അത്രയധികം ആകാംഷ നിറഞ്ഞ പ്രോജക്ട് ചെയ്യുകയാണെന്നും തലപതിയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം ഇതാണെന്നുമാണ് സന്തോശ് ശിവന്‍ പറയുന്നത്.

santhosh-sivan

മണിരത്‌നം സംവിധാനം ചെയ്ത് 1991 ല്‍ റിലീസിനെത്തിയ സിനിമയായിരുന്നു തലപതി. ചിത്രത്തില്‍ ഛായാഗ്രഹകന്‍ സന്തോഷ് ശിവനായിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റിലൊരുങ്ങുന്ന കായംകുളം കൊച്ചുണ്ണി എന്ന് വരുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയെങ്കിലും എപ്പോഴാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X