twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കായംകുളം കൊച്ചുണ്ണി വന്നത് ചുമ്മാതല്ല! ആദ്യ ലക്ഷ്യം പൂര്‍ത്തിയായി! ഇനി മറ്റുള്ളവര്‍ നോക്കിക്കോളും!

    |

    അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് കേരളക്കര ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സിനിമാലോകവും സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു. നേരിട്ട് ക്യാംപുകളിലേക്കെത്തിയും സാധനങ്ങളെത്തിച്ചുമൊക്കെയാണ് താരങ്ങള്‍ ഈ യഞ്ജത്തില്‍ പങ്കുചേര്‍ന്നത്. ഭാഷാഭേദമില്ലാതെ സിനിമാലോകം ഒന്നടങ്കം കേരളത്തെ സഹായിക്കാനെത്തിയിരുന്നു. പ്രളയക്കെടുതിയെത്തുടര്‍ന്ന് നിരവധി സിനിമകളുടെ റിലീസാണ് മാറ്റി വെച്ചത്. റിലീസുകളില്ലാത്ത ഓണം കൂടിയായിരുന്നു ഇത്തവണത്തേത്.

    തൈരും അവിയലും ഏറെ ഇഷ്ടം! അന്‍സിബ ഹസന്‍ വെജിറ്റേറിയനായതിന് പിന്നിലെ കാരണം അറിയുമോ?തൈരും അവിയലും ഏറെ ഇഷ്ടം! അന്‍സിബ ഹസന്‍ വെജിറ്റേറിയനായതിന് പിന്നിലെ കാരണം അറിയുമോ?

    ബിഗ് ബജറ്റ് ചിത്രങ്ങളുടേത് ഉള്‍പ്പടെ നിരവധി സിനിമകളുടെ റിലീസായിരുന്നു നീട്ടിയത്. നാളുകള്‍ക്ക് ശേഷം സിനിമ റിലീസ് ചെയ്തപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. രണമായിരുന്നു ആദ്യം തിയേറ്ററുകളിലേക്കെത്തിയത്. പിന്നാലെ തന്നെ ഒരു കുട്ടനാടന്‍ ബ്ലോഗും റിലീസ് ചെയ്തിരുന്നു. തീവണ്ടി, പടയോട്ടം, വരത്തന്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളാണ് ഇപ്പോള്‍ ബോക്‌സോഫീസില്‍ നിറഞ്ഞോടുന്നത്. പ്രളയത്തിന് ശേഷം പൂര്‍വ്വാധികം ശക്തിയോടെ മലയാള സിനിമ മുന്നേറുകയാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    കാവ്യയ്ക്കും കുഞ്ഞിനുമൊപ്പം പിറന്നാളാഘോഷിച്ച് ദിലീപ്! അച്ഛനെക്കാണാന്‍ മീനൂട്ടി എത്തിയില്ലേ?കാവ്യയ്ക്കും കുഞ്ഞിനുമൊപ്പം പിറന്നാളാഘോഷിച്ച് ദിലീപ്! അച്ഛനെക്കാണാന്‍ മീനൂട്ടി എത്തിയില്ലേ?

    തീവണ്ടി എത്തിയപ്പോള്‍

    തീവണ്ടി എത്തിയപ്പോള്‍

    ടൊവിനോ തോമസ് നായകനായെത്തുന്ന തീവണ്ടിയെക്കുറിച്ച് സംവിധായകന്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ഇവര്‍ക്കൊപ്പമായിരുന്നു. നവാഗതനായ ഫെലിനി ടിപിയാണ് ചിത്രം സംവിധാനം ചെയ്തത്. ചെയിന്‍ സ്‌മോക്കറായ ബിനീഷായാണ് ടൊവിനോ എത്തിയത്. പതിവ് പോലെ തന്നെ തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരം അവതരിപ്പിച്ചത്. പ്രളയത്തിന് ശേഷം ആദ്യം തിയേറ്ററുകളിലേക്കെത്തിയ മാസ്സ് ചിത്രം തീവണ്ടിയായിരുന്നു. യുവതലമുറയും കുടുംബ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനവും ഏറെ ശ്ര്ദ്ധിക്കപ്പെട്ടിരുന്നു.

    പടയോട്ടവുമായി ബിജു മേനോന്‍

    പടയോട്ടവുമായി ബിജു മേനോന്‍

    തിയേറ്ററുകളെ കുടുകുടാ ചിരിപ്പിക്കാനായാണ് ബിജു മേനോനും സംഘവുമെത്തിയത്. തുടക്കം മുതല്‍ത്തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സ്വഭാവികത നിറഞ്ഞ അവതരണവും ശുദ്ധമായ ഹാസ്യവുമാണ് ഈ ചിത്രത്തെ മനോഹരമാക്കിയത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള യാത്രയും അതിനിടയില്‍ നടക്കുന്ന രസകരമായ സംഭവങ്ങളുമൊക്കെയായിരുന്നു ചിത്രത്തില്‍ നിറഞ്ഞുനിന്നത്. കുടുംബ പ്രേക്ഷകര്‍ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

    വരത്തനുമായി ഫഹദും സംഘവും

    വരത്തനുമായി ഫഹദും സംഘവും

    ഫഹദ് ഫാസില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വരത്തന്‍. ഐശ്വര്യ ലക്ഷ്മിയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. വിദേശത്ത് ജീവിച്ച ദമ്പതികള്‍ നാട്ടിലെത്തിയതും പിന്നീട് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു ചിത്രം പറഞ്ഞത്. അര്‍ജുന്‍ അശോകനും അസാമാന്യമായ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. തുടക്കം മുതല്‍ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ബോക്‌സോഫീസ് കലക്ഷനിലും ഏറെ മുന്നിലായിരുന്നു ഈ ചിത്രം.

    കാത്തിരിപ്പിനൊടുവില്‍ കൊച്ചുണ്ണിയും

    കാത്തിരിപ്പിനൊടുവില്‍ കൊച്ചുണ്ണിയും

    റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി അടുത്തിടെയായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ബോക്‌സോഫീസിനെ കൊള്ളയടിക്കുകയായിരുന്നു. നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രം വിജയക്കുതിപ്പ് തുടരുകയാണ്. കൊച്ചുണ്ണിയുടെ വരവോട് കൂടി മലയാള സിനിമ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

    English summary
    With Malayalam Movies Scoring High At The Box Office, Mollywood Is Back To Full Form
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X