തിയേറ്ററുകളിൽ മധുരരാജ ആഘോഷമാകുന്നു!! ആരാധകരെ ഫോണിൽ വിളിച്ച് മമ്മൂക്ക, കാണൂ
മധുരരാജ തിയേറ്ററുകളിൽ ആഘോഷമാകുകയാണ്. 10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ വീണ്ടും പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നത. വിഷു ദിന റിലീസായി എത്തിയ ചിത്രം തിയേറ്ററുകളിൽ ആഘോഷമാക്കിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് മധുരരാജയ്ക്ക് ലഭിച്ചത്. പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായിട്ടില്ലെന്ന് നിസംശയം പറയാൻ സാധിക്കും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂക്കയോട് ആരാധർ ഫോണിൽ സംസാരിക്കുന്നതിന്റെ വീഡിയോയാണ്. ആദ്യ ഷോയ്ക്ക് ശേഷമായിരുന്നു ചില ആരാധകർ മമ്മൂക്കയോട് ഫോണിൽ സംസാരിച്ചത്. നിർമ്മാതാവ് ജോബിയാണ് ആരാധകർക്ക് ഈ അവസരം ഒരുക്കി കൊടുത്തത്. ഒരു മമ്മൂട്ടി ആരാധകനായ ജോബി മധുരരാജയുടെ ആദ്യ ഷോ കാണാൻ എത്തിയിരുന്നു.
ഉദയ കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് ചിത്രമാണ് മധുരരാജ. 2010 ൽ പുറത്തിറങ്ങിയ പോക്കിരാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് മധുരാജ എത്തിയത്. പൃഥ്വിരാജ് ഒഴികെ ആദ്യ ഭാഗത്തിലെ ഭൂരിഭാഗം താരങ്ങളും മധുരരാജയിലുമുണ്ട്. തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications