ഗര്‍ഭിണിയാവില്ലെന്നാണ് ആദ്യം പറഞ്ഞത്, ഇപ്പോൾ റിസ്‌ക് ഉണ്ടെന്നായി! രഹസ്യമായി നടന്ന കേസും ബാല അറിഞ്ഞു; എലിസബത്ത്
ഭര്‍ത്താവായിരുന്ന കാലത്ത് നടന്‍ ബാല നടത്തിയ ക്രൂരതകളെ പറ്റിയാണ് മുന്‍ഭാര്യയും ഡോക്ടറുമായ എലിസബത്ത് വെളിപ്പെടുത്തിയത്. കുറച്ച് ദിവസങ്ങളായി ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി ഇവര്‍ വന്നിരുന്നു. കസ്തൂരി എന്ന പേരില്‍ തന്റെ കമന്റ് ബോക്‌സിലൂടെ അഭിപ്രായം രേഖപ്പെടുത്തി വന്നയാള്‍ക്കെതിരെ സംസാരിക്കുകയാണ് എലിസബത്തിപ്പോള്‍.
ഫേക്ക് പ്രൊഫൈലാണെങ്കിലും അത് ചെയ്യുന്നത് ആരാണെന്ന് വ്യക്തമായി മനസിലായി. അതുകൊണ്ടാണ് അവര്‍ പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ താന്‍ ചൂണ്ടിക്കാണിക്കുന്നതെന്നും എലിസബത്ത് പറയുന്നു. മാത്രമല്ല ഇതുവരെ ബാലയ്‌ക്കെതിരെ പറയാത്ത മറ്റ് ചിലതും പുതിയ വീഡിയോയില്‍ എലിസബത്ത് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

ഞാന്‍ മരിക്കുയോ കൊല്ലപ്പെടുകയോ ചെയ്യുന്നതിന് മുന്‍പ് എല്ലാ കാര്യങ്ങളും അറിയിക്കണമെന്നുണ്ട്. അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നതെന്നാണ് എലിസബത്ത് പറയുന്നത്. പിന്നെ കസ്തൂരി എന്ന് പറയുന്ന ഒരാള്‍ ഇടുന്ന കമന്റുകള്‍ മാത്രം എടുത്ത് പറയാന്‍ കാരണം അത് ആരാണെന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്. പിന്നെ വേറെയും ആളുകളുണ്ട്. അവരൊക്കെ അയാളുടെ ശത്രുക്കളുമാവാം, എന്നെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ കമന്റുകളുമായി വരുന്നത്.
കാണാന്‍ ഭംഗിയില്ല, സിനിമാ നടനെ കെട്ടാന്‍ യോഗ്യതയില്ല എന്നും കമന്റുകളുണ്ട്. അതൊന്നും എന്നെ ബാധിക്കില്ല. ഈ കമന്റ് ഇടുന്നത് പിആര്‍ വര്‍ക്ക് ചെയ്യുന്ന അദ്ദേഹത്തിന് അടുത്ത് പരിചയമുള്ള ആളാണ്. കാരണം ഞങ്ങളുടെ വ്യക്തി ജീവിതത്തിലെ തന്നെ എല്ലാ കാര്യങ്ങളും അവര്‍ക്ക് വ്യക്തമായി അറിഞ്ഞിട്ടാണ് കമന്റിലൂടെ അത് പറയുന്നത്.
ബാല കാശും പവറുമൊക്കെ ഉള്ള ആളാണ്. ചില സമയത്ത് രാഷ്ട്രീയക്കാരും പോലീസുകാരും ഗുണ്ടകളുമൊക്കെ വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മോന്‍സന്‍ മാവുങ്കലിന്റെ കേസ് ഐഎഎസുകാര്‍ക്ക് പഠിക്കാനുള്ള കേസ് ആണെന്നാണ് പറയുന്നത്. അത്രയധികം ആളുകളെ പറ്റിച്ചുണ്ട് പോലും.
അത്രയും രഹസ്യമായി നടന്ന കേസ്, അങ്ങേരെ അറസ്റ്റ് ചെയ്യുന്നതിന് ആറ് മാസം മുന്‍പ് ഇങ്ങേര് അറിഞ്ഞിട്ടുണ്ടായിരുന്നു. ഒരു എസ്പി ഇദ്ദേഹത്തെ വിളിച്ച് മോന്‍സനുമായിട്ടുള്ള ഡീലിംഗ്‌സ് ഒക്കെ കട്ട് ചെയ്യണമെന്ന് പറഞ്ഞതായി ഇയാള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ സത്യമാണോ എന്നറിയില്ല. കാരണം സീക്രട്ടായി നടത്തിയ മിഷന്‍ ഇയാളെങ്ങനെ അറിഞ്ഞു? എന്നതില്‍ സംശയമുണ്ടെന്നാണ് എലിസബത്ത് പറയുന്നത്.

ഇത്രയും കാലം ഞാന്‍ ഗര്‍ഭിണിയാവില്ലെന്നാണ് പറഞ്ഞിരുന്നത്. പല ഇന്റര്‍വ്യൂകളിലും ഞാന്‍ ഗര്‍ഭിണിയാവില്ലെന്ന് അദ്ദേഹം നേരിട്ടല്ലാതെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത് മാറ്റി ഗര്‍ഭിണിയാവാന്‍ റിസ്‌ക് ഉണ്ടെന്ന് പറയുന്നു. അതുപോലെ മുന്‍പ് പറഞ്ഞ പലതും മാറ്റി പറയുകയാണിപ്പോള്‍.
അമൃതയും എലിസബത്തും ബാലയുടെ സ്വത്ത് ഫോക്കസ് ചെയ്യുകയാണെന്ന് തോന്നുന്നു എന്നാണ് മറ്റൊരു കമന്റ്. ഞാന്‍ നിയമപരമായി ഭാര്യ അല്ലെന്നും വെറുതേ കിടക്കാന്‍ പോയതാണെന്നും നിങ്ങള്‍ തന്നെയാണ് പറയുന്നത്. ഇപ്പോള്‍ നിങ്ങള്‍ പറയുന്നു പ്രൊപ്പര്‍ട്ടിയ്ക്ക് വേണ്ടിയാണ് ഞാനിതൊക്കെ പറയുന്നതെന്ന്. അങ്ങനെയായിരുന്നെങ്കില്‍ ആദ്യമേ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യിപ്പിക്കത്തില്ലേ എന്നും എലിസബത്ത് ചോദിക്കുന്നു.
ബാലയുടെ ഇപ്പോഴത്തെ സന്തോഷജീവിതം കണ്ടിട്ട് അസൂയ തോന്നുന്നുണ്ടോ എന്നാണ് മറ്റൊരു ചോദ്യം. 'അതൊരു സന്തോഷ ജീവിതമാണെന്ന് തോന്നുന്നുണ്ടോ? ഞാനും അതുപോലൊരു ജീവിതത്തില്‍ നിന്നുമാണ് വന്നത്'.
എനിക്ക് വിവാഹം കഴിക്കാന്‍ പറ്റില്ലെന്നും ഡോക്ടറായി ജീവിക്കാന്‍ സാധിക്കില്ലെന്നുമൊക്കെ പറഞ്ഞ അതേ ആളുകള്‍ എന്നോട് നല്ലൊരു പങ്കാളിയെ കണ്ടെത്തി ജീവിക്കാനും പറയുന്നു. ഇത്തരത്തില്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ചിലര്‍ സംസാരിക്കുന്നതെന്നും എലിസബത്ത് കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications