twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യ സിനിമ പരാജയം! താരപുത്രന് വീണ്ടും അവസരം നല്‍കി താരപിതാവിന്റെ കൊലമാസ്!ഫാസിലും ഫഹദും ഒന്നിക്കുന്നു

    |

    Recommended Video

    ഫാസിലും ഫഹദും ഒന്നിക്കുന്നു | filmibeat Malayalam

    മലയാള സിനിമയിലെ പ്രമുഖരായ സംവിധായകന്മാരില്‍ ഒരാളാണ് ഫാസില്‍. 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ സംവിധാനം ചെയ്താണ് ഫാസില്‍ സിനിമയിലേക്ക് എത്തുന്നത്. ശേഷം മുപ്പതോളം സിനിമകളാണ് ഫാസിലിന്റെ സംവിധാനത്തില്‍ പിറന്നിരിക്കുന്നത്. തമിഴില്‍ ഒന്‍പത്, തെലുങ്കില്‍ രണ്ട്, ഹിന്ദിയില്‍ ഒരു സിനിമ എന്നിങ്ങനെ മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളും ഫാസിലിന്റെ സംവിധാനത്തില്‍ പിറന്നിട്ടുണ്ട്.

    മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഫാസിലിന്റെ സംവിധാനത്തിലെത്തിയ അവാസന ചിത്രം ലിവിംഗ് ടുഗെദര്‍ എന്ന മൂവിയായിരുന്നു. 2011 ല്‍ സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത ഫാസില്‍ വീണ്ടും സംവിധാനം ചെയ്യാന്‍ പോവുകയാണ. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് മകന്‍ ഫഹദാണെന്നും ദേശാഭിമാനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

     fahadh-fazil

    ഈ ചിത്രത്തിന്റെ തിരക്കഥ എഴുതി കൊണ്ടിരിക്കുകയാണ്. അതിന് മുന്‍പ് ഞാന്‍ നിര്‍മ്മിച്ച് ഫഹദ് നായകനായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നടക്കും. ഇതിന് ശേഷമാണ് തന്റെ സിനിമ ആരംഭിക്കുകയുള്ളുവെന്നും ഫാസില്‍ പറയുന്നു. ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് നായകനായി സിനിമയിലേക്ക് എത്തുന്നത്. വീണ്ടും അച്ഛനും മോനും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയായിരിക്കും ലഭിക്കുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.

    ആദ്യ സിനിമയില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതെ പോയ ഫഹദിന് വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തന്നെ തിരികെ എത്തിയ ഫഹദ് ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനാണ്. ഫഹദ് നായകനായെത്തുന്ന സിനിമകളെല്ലാം തിയറ്ററുകളിലും ബോക്‌സോഫീസിലും സൂപ്പര്‍ ഹിറ്റായി മാറുകയാണ് പതിവ്.

    English summary
    Again Fahadh Fazil and Fazil joins together
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X