ജയറാമിന്റെ ഇടിവെട്ടു സിനിമകള്‍ക്ക് അവസാനമില്ല! കണ്ണന്‍ താമരക്കുളത്തിനൊപ്പം പട്ടാഭിരാമന്‍ വരുന്നു!
ഇടക്കാലത്ത് നടന്‍ ജയറാം നായകനായിട്ടെത്തിയ സിനിമകളെല്ലാം തിയറ്ററുകളില്‍ പരാജയമാവുന്നതായിരുന്നു കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ പഞ്ചവര്‍ണതത്ത മുതല്‍ ഹിറ്റ് സിനിമകളാണ് ജയറാമിന്റേതായി റിലീസിനെത്തി കൊണ്ടിരിക്കുന്നത്. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിരവധി സിനിമകളാണ് ഇനി വരാനിരിക്കുന്നത്.
അക്കൂട്ടത്തില്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. പട്ടാഭിരാമന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. നടന്‍ ജയസൂര്യയായിരുന്നു ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം എബാം റിലീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് സൂചന.

ദിനേഷ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്. പട്ടാഭിരാമന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചും സിനിമയുടെ പ്രമേയം എന്താണെന്നുള്ളതിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരും. ഇതുവരെ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന നാല് സിനിമകളില്‍ മൂന്നെണ്ണത്തിലും നായകന്‍ ജയറാമായിരുന്നു.
തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ശേഷം ആട് പുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകളും ഇതേ കൂട്ടുകെട്ടില്‍ റിലീസിനെത്തി. ഉണ്ണി മുകുന്ദന്‍ നായകനായിട്ടെത്തിയ ചാണക്യതന്ത്രമായിരുന്നു കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം.


Click it and Unblock the Notifications











