»   » ഒടുവില്‍ കാളിദാസ് ജയറാം ആ നഗ്നസത്യം വെളിപ്പെടുത്തി! ശരിക്കും പൂമരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞോ?

ഒടുവില്‍ കാളിദാസ് ജയറാം ആ നഗ്നസത്യം വെളിപ്പെടുത്തി! ശരിക്കും പൂമരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞോ?

Written By:
Subscribe to Filmibeat Malayalam

തന്നെ കാത്തിരിക്കുന്ന ആരാധകരോട് അവസാന വാക്കായിട്ടായിരുന്നു കാളിദാസ് ജയറാം പൂമരത്തിന്റെ റിലീസിനെ കുറിച്ച് പറഞ്ഞത്. ദൈവം സഹായിച്ചാല്‍ മാര്‍ച്ച് 9ന് സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു കാളിദാസ് പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് വീണ്ടും മാറ്റിയിരിക്കുകയാണ്.

ഇക്കാര്യം കാളിദാസ് തന്നെ സ്ഥിതികരിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ എന്താണ് കാര്യമെന്നും പൂമരത്തിന്റെ റിലീസ് അധികം വൈകില്ലെന്ന കാര്യവും കാളിദാസ് പറഞ്ഞിട്ടുണ്ട്. ഇറങ്ങാത്ത സിനിമയ്ക്ക് റിവ്യൂ എഴുതി ട്രോളന്മാര്‍ പ്രതികരിച്ചിരുന്നു. വീണ്ടും റിലീസ് മാറ്റിയതോടെ ട്രോളന്മാരും സജീവമാവുമെന്ന കാര്യത്തില്‍ സംശയമില്ല.


കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Dear Friends ,
ചില ടെക്‌നിക്കല്‍ പ്രോബ്ലെംസ് കാരണം മാര്‍ച്ച് 9 ന് പൂമരം റിലീസ് എന്നുള്ളത് 'ചെറുതായിട്ട് ' ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്‌ന സത്യം
[വളരെ കുറച്ചു ദിവസങ്ങളുടെ വ്യത്യാസം മാത്രമേ ഉണ്ടാവൂ] എന്നുമാണ് കാളിദാസ് പറയുന്നത്.


പൂമരത്തിന്റെ റിലീസ്

ചിത്രീകരണം ആരംഭിച്ച് വര്‍ഷങ്ങളായിട്ടും കാളിദാസിന്റെ പൂമരം കാണാത്തതില്‍ ആരാധകര്‍ നിരാശയിലായിരുന്നു. അതിനിടെ നിരവധി തവണ റിലീസ് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സിനിമ എത്തിയില്ലായിരുന്നു. ഇതോടെയാണ് അവസാനമായി കാളിദാസ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്.


മാര്‍ച്ച് 9 ന് പൂമരം എത്തും

ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു മാര്‍ച്ച് ഒന്‍പതിന് ദൈവം സഹായിച്ചാല്‍ പൂമരം റിലീസിനെത്തുമെന്ന് കാളിദാസ് വ്യക്തമാക്കിയത്. അതിലൂടെ ട്രോളന്മാര്‍ക്കിട്ട് ഒരു കൊട്ടും താരപുത്രന്‍ കൊടുത്തിരുന്നു. എന്നാല്‍ അതും ചീറ്റി പോയി.


കാത്തിരിപ്പ് തുടരും

ഇതുവരെ ആര്‍ക്കും കൊടുക്കാത്ത അത്രയും കാത്തിരിപ്പാണ് ആരാധകര്‍ കാളിദാസിന് കൊടുത്തിരുന്നത്. വീണ്ടും സോഷ്യല്‍ മീഡിയയുടെ പ്രവചനം തന്നെ സത്യമായിരിക്കുകയാണ്. റിലീസിന് കുറഞ്ഞ ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു ഇപ്പോള്‍ മാറ്റി വെച്ചത്.


പ്രൊഡക്ഷന്‍ വര്‍ക്കുകള്‍

സിനിമയുടെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ട് പോവുന്നതാണ് ഇപ്പോള്‍ റിലീസ് മാറ്റാനുണ്ടായ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് പ്രഖ്യാപിക്കും പിന്നെയും മാറ്റും. അതോണ്ട് എല്ലാവരും അത്ര പൂമരം വരുന്നതില്‍ അത്ര പ്രതീക്ഷ വെച്ചിരുന്നില്ല.


കാളിദാസിന്റെ അരങ്ങേറ്റം

പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം കഴിഞ്ഞു. അടുത്ത സിനിമയുടെ പ്രഖ്യാപനവും കഴിഞ്ഞു. എന്നിട്ടും പൂമരം മാത്രം എത്തിയില്ല. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമ വലിയ കാന്‍വാസിലാണ് ഒരുക്കുന്നത്.

ഇതൊരിക്കലും സഹിക്കില്ല, പൂമരം റിലീസ് വീണ്ടും മാറ്റിയതായി റിപ്പോര്‍ട്ട്!!


പാല്‍കുപ്പി പിള്ളേരുടെ കണ്ടുമടുത്ത ബി.ടെക് ലൈഫ് അല്ല, ആസിഫ് അലിയുടെ കൊലകൊല്ലി ഐറ്റമാണ്!

English summary
Again Kalidas Jayaram's Poomaram release date changed

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam