»   » യുവ സംവിധായകനും മമ്മൂട്ടിയും

യുവ സംവിധായകനും മമ്മൂട്ടിയും

Posted By:
Subscribe to Filmibeat Malayalam

പുതിയൊരു സംവിധായകന്‍ കൂടി മമ്മൂട്ടിക്ക് ആക്ഷന്‍, കട്ട് പറയാനൊരുങ്ങുന്നു. മിലന്‍ ജലീല്‍ നിര്‍മിക്കുന്ന പുതിയ ചിത്രമൊരുക്കുന്ന ഷിബു ഗംഗാധരന്‍ ആണ് മമ്മൂട്ടിയെ നായകനാക്കി സ്വതന്ത്ര സംവിധായകനാകുന്നത്. ടി.പി. ദേവരാജന്‍ എന്ന നവാഗതനാണ് തിരക്കഥയൊരുക്കുന്നത്. റിനു മാത്യൂസ് ആണ് മമ്മൂട്ടിയുടെ നായിക. ഇമ്മാനുവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു റിനു.

മുകേഷ്, ഇന്ദ്രന്‍സ്, സാദിഖ്, സുരേഷ്‌കൃഷ്ണ യുവനടന്‍ അഹമ്മദ്‌സിദ്ദീഖ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ദില്ലിയാണ് പ്രധാന ലൊക്കേഷന്‍. ഷാന്‍ റഹ്മാന്‍, റഫീക്ക് അഹമ്മദ് എന്നിവരാണ് ഗാനമൊരുക്കുന്നത്.

Mammootty

താപ്പാനയ്ക്കു ശേഷം മിലന്‍ ജലീല്‍ മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന ചിത്രമാണ്. ഏകദേശം എട്ടുകോടി രൂപ മുടക്കിയായിരുന്നു മിലന്‍ ജലീല്‍ താപ്പാനയൊരുക്കിയിരുന്നത്. വന്‍ നഷ്ടമാണ് ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രം മിലന്‍ ജലീലിനുണ്ടാക്കിയത്.

ഇതേ സമയം റിലീസ്‌ചെയ്തിരുന്ന മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്‍ ആയിരുന്നു താപ്പാനയുടെ നഷ്ടം നികത്തിയത്. താപ്പാന നഷ്ടമായപ്പോള്‍ തന്നെ മറ്റൊരു ചിത്രം ചെയ്യാമെന്ന് മിലന്‍ ജലീലിനോട് മമ്മൂട്ടി ഉറപ്പായി പറഞ്ഞിരുന്നു. പുതിയ ചിത്രമെങ്കിലും മിലന്‍ ജലീലിന് ലാഭം നേടികൊടുക്കട്ടെ.

English summary
A newcomer Shibu Gangadharan directing super star Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam