പുലിമുരുകന് രണ്ടാം ഭാഗമോ? ഇത്തവണ മാസ് എന്റര്‍ടെയിനറാണ്! ലാലേട്ടന്റെ അടുത്ത 100 കോടി ചിത്രം വരുന്നു?

ഇന്ത്യന്‍ സിനിമയില്‍ ആയിരവും രണ്ടായിരവും കോടികള്‍ വാരിക്കൂട്ടുമ്പോള്‍ മലയാള സിനിമയില്‍ നിന്നും ആദ്യമായി നൂറ് കോടി നേടിയ ചിത്രം പുലിമുരുകനായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം സൂപ്പര്‍ സ്റ്റാറിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. കുട്ടികള്‍ മുതല്‍ കുടുംബ പ്രേക്ഷകരെ വരെ തിയറ്ററുകളിലേക്ക് എ്ത്തിച്ച മറ്റൊരു സിനിമയും ഇടക്കാലത്ത് ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍.

വൈശാഖ് സംവിധാനം ചെയ്ത ചിത്രം റിലീസിനെത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. പുലിമുരുകന് രണ്ടാം ഭാഗം വരുന്നുണ്ടോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ത്രിഡിയില്‍ പുലിമുരുകന്‍ 2 വരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരമൊരു സിനിമ വരാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

 പുലിമുരുകന്‍

പുലിമുരുകന്‍

മലയാള സിനിമയില്‍ പുതിയൊരു ചരിത്രം സൃഷ്ടിച്ചൊരു ചിത്രമായിരുന്നു പുലിമുരുകന്‍. 2016 ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്റെ റിലീസ്. കേരള ബോക്‌സോഫീസില്‍ നിന്നും ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമായി മാറിയ പുലിമുരുകന്‍ പല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു. കളക്ഷന്‍ മാത്രമല്ല ഏറ്റവുമധികം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു പുലിമുരുകന്‍. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, പതിപ്പുകളില്‍ നിന്ന് മൊത്തമായും മറ്റ് ബിസിനസുകളും ചേര്‍ത്ത് 150 കോടിയോളം സിനിമ സ്വന്തമാക്കിയിരുന്നു.

 കരിയര്‍ ബെസ്റ്റ് മൂവി

കരിയര്‍ ബെസ്റ്റ് മൂവി

നടനവിസ്മയം മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായിട്ടായിരുന്നു പുലിമുരുകന്‍ എത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയകൃഷ്ണയായിരുന്നു തിരക്കഥ ഒരുക്കിയത്. ബിഗ് ബജറ്റില്‍ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു സിനിമ നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം ലാല്‍, കമാലിനി മുഖര്‍ജി, വിനു മോഹന്‍, ബാല, സുരാജ് വെഞ്ഞാറമൂട്, നോബി, ജഗപതി ബാബു, തുടങ്ങി വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്.

 റെക്കോര്‍ഡുകള്‍ പലതായി

റെക്കോര്‍ഡുകള്‍ പലതായി

പുലിമുരുകന്‍ ആദ്യം പുറത്തിറങ്ങിയത് 2ഡിയിലായിരുന്നു. പിന്നീട് ത്രിഡിയിലും ചിത്രം റിലീസ് ചെയ്തിരുന്നെങ്കിലും 6ഡിയില്‍ ഒരുക്കിയാണ് ഞെട്ടിച്ചത്. ഇതോടെ ഇന്ത്യയിലെ ആദ്യ 6ഡി ചിത്രമായി പുലിമുരുകന്‍ മാറിയിരുന്നു. പുലിമുരുകന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ പത്ത് മിനുറ്റിലേക്ക് മാറ്റിയായിരുന്നു 6ഡി ഒരുക്കിയത്. അതേ സമയം ഒറ്റ പ്രദര്‍ശനത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ത്രിഡി ചിത്രം എന്ന ഗിന്നസ് റെക്കോര്‍ഡ് പുലിമുരുകന്‍ സ്വന്തമാക്കിയിരുന്നു. 20,000 ല്‍ ആളുകളായിരുന്നു ചിത്രം കണ്ടത്. തമിഴ്‌നാട്ടില്‍ ഏറ്റവുമധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം എന്ന റെക്കോര്‍ഡ് പുലിമുരുകന്റെ പതിപ്പ് സ്വന്തമാക്കിയിരുന്നു.

 മറ്റൊരു സിനിമ കൂടി വരുന്നു

മറ്റൊരു സിനിമ കൂടി വരുന്നു

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമ സമ്മാനിച്ച പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. വൈശാഖ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്നാണ് ചില സോഷ്യല്‍ മീഡിയ പേജുകളില്‍ പറയുന്നത്. ടോമിച്ചന്‍ മുളകുപാടമായിരിക്കും സിനിമ നിര്‍മ്മിക്കുന്നത്. മാസ് എന്റര്‍ടെയിനറായി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് 2020 ലായിരിക്കും ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഔദ്യോഗികമായി യാതൊരു വിവരങ്ങളും സംവിധായകനോ അണിയറ പ്രവര്‍ത്തകരോ ഇനിയും പുറത്ത് വിട്ടിട്ടില്ല.

 മധുരരാജയുടെ തിരക്കുകള്‍

മധുരരാജയുടെ തിരക്കുകള്‍

അതേ സമയം മധുരരാജ എന്ന സിനിമയുടെ തിരക്കുകളിലാണ് വൈശാഖിപ്പോള്‍. ഉദയകൃഷ്ണ തന്നെ തിരക്കഥ ഒരുക്കിയ മമ്മൂട്ടി ചിത്രം ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 2010 ല്‍ വൈശാഖിന്റെ സംവിധാനത്തിലെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് മധുരരാജ. മലയാളത്തിന് പുറത്ത് തെന്നിന്ത്യയില്‍ നിന്നുമായി ഒരുപാട് താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടോമിച്ചന്‍ മുളകുപാടം തന്നെയാണ് മധുരരാജയും നിര്‍മ്മിക്കുന്നത്. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. അതിന് ശേഷമായിരിക്കും മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരികയെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X